കൊച്ചി∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് എതിരെ വനിതാ നിർമാതാവിന്റെ പരാതികൾ വളരെ ഗുരുതരവും ആശങ്കാജനകവുമാണ്. പരാതികൾ ഉന്നയിക്കപ്പെട്ടവർ ഇപ്പോഴും സംഘടനയുടെ തലപ്പത്ത് ഇരുന്നു കൊണ്ടാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിന്റെ തെളിവാണിതെന്ന് ഡബ്ല്യൂസിസി ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് എതിരെ വനിതാ നിർമാതാവിന്റെ പരാതികൾ വളരെ ഗുരുതരവും ആശങ്കാജനകവുമാണ്. പരാതികൾ ഉന്നയിക്കപ്പെട്ടവർ ഇപ്പോഴും സംഘടനയുടെ തലപ്പത്ത് ഇരുന്നു കൊണ്ടാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിന്റെ തെളിവാണിതെന്ന് ഡബ്ല്യൂസിസി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യൂസിസി വിമർശനമുയർത്തിയത്.

കേസിന്റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ പോലും ഇതുവരെ നേതാക്കൾ മിനക്കെട്ടിട്ടില്ലെന്നും കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങൾക്കുള്ളിൽ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്ന് ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. വനിതാ നിർമാതാവിന് പൂർണ പിന്തുണ നൽകുന്നു എന്നും ഡബ്ല്യൂസിസി വ്യക്തമാക്കി.

ADVERTISEMENT

പോസ്റ്റിന്റെ പൂർണരൂപം:

'സിനിമയിലെ തൊഴിലുടമകൾ' എന്നാണ് കേരളത്തിലെ ചലച്ചിത്ര നിർമാതാക്കൾ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവർക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തർക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകൾ. ഈ സാഹചര്യത്തിൽ നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിർമാതാവ് പരാതികൾ ഉയർത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്.

ADVERTISEMENT

പരാതികൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത് സംഘടനാ നേതാക്കളെ കുറിച്ചാണ്. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംഘടന ഈ കാര്യത്തിൽ കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്. കേസിന്റെ ധാർമികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താൽകാലികമായി സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ പോലും ഇതുവരെ നേതാക്കൻമാർ മെനക്കെട്ടിട്ടില്ല. മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണൽ മൂല്യങ്ങളാണ് എന്നും, കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങൾക്കുള്ളിൽ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്നും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തന്റെ മേഖലയിലെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നു. ഇവിടെ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന "നിശബ്ദതയുടെ സംസ്കാരം" പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമർത്തുന്നു എന്നതിന്റെ സാക്ഷ്യമാണ്.

English Summary:

WCC Against Producers Association

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT