തിരുവനന്തപുരം∙ വിവാദമായ അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നും മറയ്ക്കാനില്ലെന്നും സ്വർണക്കത്ത് രാജ്യവിരുദ്ധ പ്രവർത്തനമെന്നും ഗവർണർക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അഭിമുഖ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി.

‘ദ് ഹിന്ദു’ അഭിമുഖത്തിലെ മലപ്പുറം പരമാര്‍ശം വിവാദമായതിലാണു മുഖ്യമന്ത്രി മറുപടി നൽകിയത്. ‘‘സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണു പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്. മറുപടി നൽകാൻ കാലതാമസം ഉണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണ്.’’– മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കു വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ കടുത്ത പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി, ഗവർണറെ അധികാരപരിധി ഓർമപ്പെടുത്തുകയും ചെയ്തു.

ADVERTISEMENT

അഭിമുഖ വിവാദത്തിൽ രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്നു കഴിഞ്ഞദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ‘‘എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നല്‍കാത്തത്. ഞാന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു. ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും? പിആര്‍ ഉണ്ടെന്ന് ദ് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുകയാണ്’’ എന്നായിരുന്നു ഗവർണറുടെ വിമർശനം.

രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു. ഔദ്യോഗിക കാര്യത്തിനു രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണം, വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവർണർ വ്യക്തമാക്കി.

English Summary:

Pinarayi Vijayan Responds to Governor's queries on Controversial Interview

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT