എസ്എഫ്ഐഒ മൊഴിയെടുത്തു; വീണയെ ചേർത്തുപിടിച്ചു മന്ത്രി റിയാസ്, ചിത്രം വൈറൽ
തിരുവനന്തപുരം ∙ എസ്എഫ്ഐഒ മൊഴിയെടുത്തതിനു പിന്നാലെ വീണയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതുതായി ഉദ്ഘാടനം ചെയ്ത ഫറോക്ക് റെസ്റ്റ് ഹൗസിൽ നിന്നുള്ള ചിത്രമാണു റിയാസ് പങ്കുവച്ചത്. മൊഴിയെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വീണയ്ക്കു കടുത്ത സൈബര്‍ ആക്രമണം

തിരുവനന്തപുരം ∙ എസ്എഫ്ഐഒ മൊഴിയെടുത്തതിനു പിന്നാലെ വീണയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതുതായി ഉദ്ഘാടനം ചെയ്ത ഫറോക്ക് റെസ്റ്റ് ഹൗസിൽ നിന്നുള്ള ചിത്രമാണു റിയാസ് പങ്കുവച്ചത്. മൊഴിയെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വീണയ്ക്കു കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയെന്ന വിവരം ഞായറാഴ്ചയാണു പുറത്തുവന്നത്.
എക്സാലോജിക്– സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ വീണയുടെ മൊഴിയെടുത്തതില്‍ പുതുമയില്ലെന്നു മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണു വീണയുടെ മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്നാണു കേസ്. കേസ് റജിസ്റ്റർ ചെയ്തു 10 മാസത്തിനുശേഷമാണു വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
മുഖ്യമന്ത്രിയുടെ മകളും എക്സാലോജിക് ഉടമയുമായ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയതില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചിടാനുള്ള നീക്കം അംഗീകരിക്കില്ല. കേരളത്തിലെ മാധ്യമങ്ങള്‍ ശുദ്ധ അസംബന്ധം എഴുതുന്നു, ഒരു മനഃസാക്ഷിക്കുത്തുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മാസപ്പടിക്കേസിലെ മൊഴിയെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഗൗരവമുള്ള ഒന്നും ചെയ്തിട്ടില്ലെന്നു മാത്യു കുഴല്‍നാടന്‍ എംഎൽഎ പ്രതികരിച്ചു.