കോഴിക്കോട് ∙ റസിഡന്റ്സ് അസോസിയേഷനുകളാണ് വികസനത്തിന്റെ ആദ്യ പദ്ധതികൾ വിഭാവനം ചെയ്യേണ്ടതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024– 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റുവട്ടം അവാർഡ് 2024 ഉദ്ഘാടനം ചെയ്യാൻ എത്തിയ പരിസ്ഥിതി പ്രവർത്തക മേധാ പട്കർക്കൊപ്പം കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ചിത്രം : മനോരമ

‘‘കേരളം മനോഹരമായ നാടാണ്. എല്ലാ വീടുകളിലും കുളങ്ങളോ ജലാശങ്ങളോ ഉണ്ട്. എന്നാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അങ്ങനെയല്ല. നിരവധിപ്പേർക്ക് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണ്. എല്ലാവർക്കും ജലം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഡൽഹിയിൽ നിരവധിപ്പേർ തെരുവിൽ ജീവിക്കുന്നു. ചെറിയ മക്കളുമായി നടപ്പാതയിൽ കിടന്നുറങ്ങുന്നവരെയും കാണാം. അവർക്ക് റേഷൻ കാർഡോ മറ്റു രേഖകളോ ഇല്ല. ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ അവരുടെ കയ്യിലൊന്നുമില്ല. രാജ്യത്ത് അസന്തുലിതാവസ്ഥ നിലനിൽക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രാധാന്യം. ആരും പട്ടിണിയിൽ കഴിയുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇത്തരം സംഘങ്ങൾക്കാകും. നീതിയും തുല്യതയും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായുള്ള ക്യാംപെയ്നുകൾ ഏറ്റെടുക്കുന്നതിൽ മനോരമയെ അഭിനന്ദിക്കുന്നു. എന്താണ് ചുറ്റും നടക്കുന്നതെന്ന് നോക്കണം. അതാണ് റസിഡന്റ്സ് അസോസിയേഷനുകൾ ചെയ്യേണ്ടത്.

ചുറ്റുവട്ടം അവാർഡ് 2024 ഉദ്ഘാടനം ചെയ്യാൻ എത്തിയ പരിസ്ഥിതി പ്രവർത്തക മേധാ പട്കറെ കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്വീകരിക്കുന്നു. ചിത്രം : മനോരമ
ADVERTISEMENT

വലിയ കമ്പനികൾ നിർമിക്കുന്നതല്ല; ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നതാണ് വികസനം. വികസനത്തിന്റെ ലക്ഷ്യം ലാഭം മാത്രമാകുമ്പോൾ വികസനത്തിനപ്പുറം നശീകരണമായിരിക്കും സംഭവിക്കുന്നത്. ഉത്തരാഖണ്ഡിൽ നിർമിച്ച പല തുരങ്കങ്ങളും വലിയ ദുരന്തമായി മാറി. പശ്ചിമഘട്ടത്തിൽ നിർമിക്കാൻ പോകുന്ന തുരങ്കത്തെക്കുറിച്ചും പഠിക്കണം. കേരളത്തിൽ കെ റെയിൽ, മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൽ തുടങ്ങിയ വൻ പദ്ധതികൾ വരുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും റസിഡന്റ്സ് അസോസിയേഷനുകൾ ചർച്ച ചെയ്യണം. എല്ലാവർക്കും വാട്സാപ് ഉണ്ട്. എന്നാൽ വാട്സ് അപ് എന്നല്ല ‘വാട്സ് ഡൗൺ’ എന്നാണ് ചിന്തിക്കേണ്ടത്. 

ചുറ്റുവട്ടം അവാർഡ് 2024 ന് തുടക്കം കുറിച്ച് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മരം നടന്നു. ചിത്രം : മനോരമ

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയം നടപ്പാക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾക്കാകും. മാനവികതയേയും ഭൂമിയേയും സംരക്ഷിക്കേണ്ട സമയമാണിത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മാലിന്യ സംസ്കരണത്തിൽ മുന്നിലാണ്. എന്നാൽ പ്ലാസ്റ്റിക് കത്തിക്കുന്നതു പോലെയുളള കാര്യങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നു ചിന്തിക്കണം. ഇത്തരം കാര്യങ്ങളിൽ വായനക്കാരുടെ മുന്നേറ്റം ഉണ്ടാക്കാൻ മനോരമയ്ക്ക് സാധിക്കും. അവകാശങ്ങൾ സംരക്ഷിക്കാൻ നമ്മൾ പ്രയത്നിക്കണമെന്നും ഭരണഘടന ഉയർത്തിപ്പിടിച്ച് മേധ പറഞ്ഞു.

ചുറ്റുവട്ടം അവാർഡ് 2024 ഉദ്ഘാടനം ചെയ്യാൻ എത്തിയ പരിസ്ഥിതി പ്രവർത്തക മേധാ പട്കറെ കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്വീകരിക്കുന്നു. ചിത്രം : മനോരമ
ADVERTISEMENT

ലഹരി ഉപയോഗം വ്യാപകമായി. മധ്യപ്രദേശ് ‘മദ്യ’പ്രദേശ് ആയി മാറി. മദ്യവിൽപനയിലൂടെ കേരള സർക്കാർ എത്ര വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് അറിയില്ല. ‘വരിക വരിക സഹജരേ സഹന സമര സമയമായ്, കരളുറച്ച് കൈകൾ കോർത്ത് കാൽനടയ്ക്ക് പോക നാം’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മേധ പ്രസംഗം അവസാനിപ്പിച്ചത്. 

ചുറ്റുവട്ടം അവാർഡ് ഉദ്ഘാടന വേദിയിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറും കോഴിക്കോട് മേയർ ബീന ഫിലിപ്പും. ചിത്രം∙മനോരമ

എം.കെ.രാഘവൻ എംപി, മേയർ ബീന ഫിലിപ്, മലബാർ ഗ്രൂപ്പ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ.ആഷർ, നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഗിരീഷ് കുമാർ, മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: www.chuttuvattomawards.com

English Summary:

Chuttuvattom Award inauguration ceremony updates