‘എൻഡിഎ യുദ്ധത്തിന് ഒരുങ്ങി; സ്ഥാനാർഥി തർക്കമില്ല, അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റേത്’
കോഴിക്കോട്∙ ഉപതിരഞ്ഞെടുപ്പുകൾക്കായി എന്‍ഡിഎ ഒരുങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്‍ഡിഎ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ ഒരോ മണ്ഡലത്തിലും മൂന്നുപേരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് എടുക്കുക. എൻഡിഎ യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കും. ബിജെപിയുടെ ചരിത്രത്തിലെ മികച്ച പ്രകടനം ഈ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകും. ഓരോ മണ്ഡലത്തിലും 3 പേരുകൾ കൊടുത്തിട്ടുണ്ട്. വിജയ സാധ്യത കൂടുതൽ ഉള്ളവർ സ്ഥാനാർഥിയാകും. സ്ഥാനാർഥി തർക്കം കേരളത്തിൽ ഇല്ല. പാലക്കാട് വോട്ടു മറിക്കൽ ഉണ്ടാകുമോ എന്ന് മാത്രമാണ് ആശങ്കയുള്ളത്. സംസ്ഥാന നേതൃത്വം കൊടുത്ത ലിസ്റ്റിനു പുറത്തു നിന്നും സ്ഥാനാർഥി വരാമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കണ്ണൂരിൽ പി.പി. ദിവ്യയുടെ കുടുംബത്തിന്‍റെ ബെനാമിക്കു വേണ്ടിയാണോ പെട്രോൾ പമ്പ് എന്ന് സംശയമുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. എഡിഎം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ നിലവിൽ വകുപ്പില്ല. നടന്നത് ആസൂത്രിത നീക്കമാണ്. ധിക്കാരത്തിന്‍റെ ആൾരൂപം ആണ് പി.പി. ദിവ്യ. മനപൂർവം തേജോവധം ചെയ്യാൻ ആണ് പി.പി. ദിവ്യ വിളിക്കാത്ത പരിപാടിക്ക് പോയതെന്നും സുരേന്ദ്രൻ ആരോപിച്ചു.