എഡിഎം നവീൻ ബാബു മരിച്ചനിലയിൽ; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13 ന്: പ്രധാനവാർത്തകള്‍
അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നവീനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ജില്ലയിൽനിന്നു സ്ഥലംമാറി

അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നവീനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ജില്ലയിൽനിന്നു സ്ഥലംമാറി പോകുന്ന എഡിഎം നവീൻ ബാബുവിനെ യാത്രയാക്കുന്ന ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തിനെതിരെ കുത്തുവാക്കുകൾ പറഞ്ഞത്. പ്രസിഡന്റിനെ ചിരിയോടെ സ്വീകരിച്ച എഡിഎം, പ്രസംഗം കേട്ടതോടെ നിശബ്ദനായി. എഡിഎമ്മിന്റെ ചെയ്തികൾ ശരിയായ രീതിയിലല്ലെന്ന ധ്വനിയാണ് ദിവ്യയുടെ പ്രസംഗത്തിലുണ്ടായിരുന്നത്.
അതിനിടെ സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തിന് എതിരുനിന്നെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരിൽനിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫിസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു സുഹൃത്ത് ഹരിഗോപാലിന് അയച്ച സന്ദേശത്തിൽ പറയുന്നത്.
വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 13നു നടക്കുമെന്ന പ്രധാനപ്പെട്ട വാർത്തയും അതിനിടെ പുറത്തുവന്നു. വോട്ടെണ്ണൽ 23ന് നടക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. തൃക്കാക്കര, പുതുപ്പള്ളി മോഡലിൽ ഇന്ന് രാത്രിയോടെ പ്രഖ്യാപനമുണ്ടായേക്കും.