‘അടുത്ത നീക്കം അനുസരിച്ച് പി.സരിനെതിരെ നടപടി; പാർട്ടിക്ക് വിധേയപ്പെട്ടാൽ പ്രശ്നമില്ല’
കോട്ടയം∙ പി.സരിൻ പാർട്ടി സ്ഥാനാർഥിക്കായി പ്രവർത്തിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സരിൻ പാർട്ടിക്ക് വിധേയപ്പെട്ട് പോയാൽ പ്രശ്നമില്ല. സരിന്റെ അടുത്ത നീക്കം അനുസരിച്ച് നടപടിയുണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സരിൻ പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു.

സരിൻ പാർട്ടിക്ക് വിധേയനായി പോകണം എന്നാണ് ആഗ്രഹമെന്ന് തിരുവഞ്ചൂർ പറഞ്ഞു. അങ്ങനെ ചെയ്യണമെന്ന് സരിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നു. അതു ചെയ്യും എന്നാണ് എല്ലാവരും കരുതുന്നത്. സരിൻ ചെയ്യാൻ പോകുന്ന നടപടികളുടെ അടിസ്ഥാനത്തിൽ മാത്രമേ ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി ആലോചിക്കൂ. സരിൻ അദ്ദേഹത്തിന്റെ ദുഃഖം പറഞ്ഞു. പരസ്യമായി അത് പറയേണ്ടിയിരുന്നില്ല എന്നു കരുതുന്നവരുണ്ട്.
അദ്ദേഹത്തിന്റെ പരാതി പാർട്ടി കമ്മിറ്റിയിൽ പറയാമായിരുന്നു. അങ്ങനെ ചെയ്യാത്തതു തന്നെ അച്ചടക്ക ലംഘനമാണ്. എന്നാലും, യോജിച്ചു പോകണമെങ്കിൽ അദ്ദേഹത്തിന് അത് പറയാം. അതനുസരിച്ചുള്ള നടപടികളാകും ഉണ്ടാകുക. ഈ സമയത്ത് സരിൻ അത് ചെയ്യരുതായിരുന്നു എന്നാണ് അടിയുറച്ച വിശ്വാസം. വീണ്ടും ഇതേ രീതി തുടർന്നാൽ സ്വാഭാവികമായി പാർട്ടിയുടെ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.