7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 19കാരൻ അറസ്റ്റിൽ; ഏറ്റുമുട്ടലിനിടെ വെടിയുതിർത്ത് പൊലീസ്
ലക്നൗ∙ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിയായ നന്ദ്ഗ്രാം സ്വദേശി സദ്ദാം ജമാന് വെടിയേറ്റു. നന്ദ്‌ഗ്രാമിലെ രാംലീല ഗ്രൗണ്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഹിൻഡോൺ നദിക്കരയിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു

ലക്നൗ∙ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിയായ നന്ദ്ഗ്രാം സ്വദേശി സദ്ദാം ജമാന് വെടിയേറ്റു. നന്ദ്‌ഗ്രാമിലെ രാംലീല ഗ്രൗണ്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഹിൻഡോൺ നദിക്കരയിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ നദിയുടെ കരയിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു.
ദസറ ദിവസം രാത്രിയിൽ രാംലീല ഗ്രൗണ്ടിനു പുറത്തുള്ള അച്ഛന്റെ കടയിൽ പെൺകുട്ടിയും അമ്മയും എത്തിയിരുന്നതായി പൊലീസ് പറയുന്നു. ദസറ ആഘോഷം കാണാൻ ഗ്രൗണ്ടിലേക്ക് പോയ കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയി. തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് നദിക്കരയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നുവെന്നും അബോധാവസ്ഥയിൽ ആയിരുന്നുവെന്നും പിതാവ് നന്ദ്ഗ്രാം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
‘‘പൊലീസിനെ അറിയിക്കാതെ സ്വന്തമായി അന്വേഷിക്കുകയാണ് രക്ഷിതാക്കൾ ചെയ്തത്. പിന്നീട് പൊലീസിൽ വിവരമറിയിച്ചപ്പോൾ പ്രദേശത്തെ സിസിടിവി ക്യാമറകൾ ഞങ്ങൾ പരിശോധിച്ചു. സംശയാസ്പദമായ നിലയിൽ ഒരാളെ കണ്ടെത്തി. അതിനുശേഷം, പ്രതിയെ പിടികൂടാൻ ഞങ്ങൾ ടീമുകളെ വിന്യസിച്ചു. ഒടുവിൽ ആളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടി അവനെ തിരിച്ചറിഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അവിടെ ഒളിപ്പിച്ച അടിവസ്ത്രം വീണ്ടെടുക്കാൻ പൊലീസ് സംഘം ഇയാളെ പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഒരു ആയുധവും അയാൾ അവിടെ ഒളിപ്പിച്ചിരുന്നു’’ – അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പൂനം മിശ്ര പറഞ്ഞു.