പള്ളികൾ ഏറ്റെടുക്കൽ: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ തള്ളി
പാലക്കാട്, എറണാകുളം ജില്ലകളിൽ ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി

കൊച്ചി ∙ പാലക്കാട്, എറണാകുളം ജില്ലകളിൽ ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് പള്ളി, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നിവ ഏറ്റെടുക്കാനാണു കലക്ടർമാർക്കു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഓഗസ്റ്റ് 30ന് നിർദേശം നൽകിയിരുന്നത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് കലക്ടർമാർ നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഓർത്തഡോക്സ് സഭയിലെ ഫാ. സി.കെ.ഐസക് കോറെപ്പിസ്കോപ്പ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ യാക്കോബായ സഭയിലെ ഫാ. കെ.കെ.മാത്യൂസ് ഉൾപ്പെടെ നൽകിയ അപ്പീലാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കോടതിയലക്ഷ്യ ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്.