‘വയനാടിന്റെ പ്രിയങ്കരി’: പോസ്റ്ററുകൾ പതിച്ചു; നേതാക്കളെത്തിത്തുടങ്ങി, ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചാരണം തുടങ്ങി കോൺഗ്രസ് പ്രവർത്തകർ. വയനാട് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചാരണത്തിനായിരിക്കും കോൺഗ്രസ് നേതൃത്വം നൽകുകയെന്നു ജില്ലയിലെ നേതാക്കൾ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച രാത്രി തന്നെ മണ്ഡലത്തിന്റെ പല ഭാഗത്തും ‘വയനാടിന്റെ പ്രിയങ്കരി’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുക്കം, കാരശ്ശേരി ഭാഗങ്ങളിലാണ് ആദ്യം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചാരണം തുടങ്ങി കോൺഗ്രസ് പ്രവർത്തകർ. വയനാട് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചാരണത്തിനായിരിക്കും കോൺഗ്രസ് നേതൃത്വം നൽകുകയെന്നു ജില്ലയിലെ നേതാക്കൾ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച രാത്രി തന്നെ മണ്ഡലത്തിന്റെ പല ഭാഗത്തും ‘വയനാടിന്റെ പ്രിയങ്കരി’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുക്കം, കാരശ്ശേരി ഭാഗങ്ങളിലാണ് ആദ്യം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയപ്പോഴുള്ളതിനേക്കാൾ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കാത്തിരിക്കുകയായിരുന്നു അവർ. കെ.സി.വേണുഗോപാൽ നേരിട്ടാണ് വയനാട്ടിലെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു ചുക്കാൻപിടിക്കുന്നത്. ഇതിനകം തന്നെ പല തവണ അദ്ദേഹം മണ്ഡലത്തിലെത്തി കാര്യങ്ങൾ വിലയിരുത്തി. സംസ്ഥാന ഏറ്റവും മുതിർന്ന നേതാക്കൻമാരെയാണ് ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇവരും നേരിട്ടെത്തി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഈ മാസം തന്നെ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങുമെന്നു ജില്ലയിലെ കോൺഗ്രസ് നേതൃത്വം അറിയിച്ചു.
രാഹുലിന്റെ ഉറപ്പ്, പാർട്ടിയുടെ ഉത്തരവാദിത്തം
ഓരോ നിയോജക മണ്ഡലത്തിലും എംപി, എംഎൽഎമാരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയാണ്. പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം നേടുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. വളരെ സമ്മർദമുണ്ടായിട്ടും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽപോലും മത്സരിക്കാൻ പ്രിയങ്ക തയാറായില്ല. രാഹുൽ ഗാന്ധിക്ക് വയനാട് നിലനിർത്താൻ യാതൊരു നിർവാഹവുമില്ലാതെ വന്നതോടെയാണ് അദ്ദേഹം രാജിവച്ചത്. വയനാട്ടുകാർ കുടുംബം ആണെന്നും വയനാട്ടുകാരെ വിട്ടുപോകില്ലെന്നുമായിരുന്നു രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ ഉറപ്പ്. ഒടുവിൽ വയനാട് വിേടണ്ടി വന്നതോടെ പ്രിയങ്കയെ മത്സരിപ്പിക്കാൻ രാഹുൽ മുൻകൈ എടുക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്ന പ്രിയങ്കയെ, രാഹുലിനു ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുക എന്നത് ഓരോ കോൺഗ്രസ് പ്രവർത്തകന്റെ ഉത്തരവാദിത്തമായാണ് പാർട്ടി കാണുന്നത്. സർവ സന്നാഹത്തോടെ മണ്ഡലത്തിൽ ഇറങ്ങാനാണു നേതൃത്വം പ്രവർത്തകർക്കു നൽകിയ നിർദേശം. പല നിയോജക മണ്ഡലങ്ങളിലും നടക്കുന്ന യോഗങ്ങളിലും കെ.സി.വേണുഗോപാൽ നേരിട്ടു പങ്കെടുക്കാൻ നിർദേശം നൽകുന്നത്.
വരുന്നു, വൻ പട
വളരെ തിരക്കുപിടിച്ച സമയമായിരുന്നിട്ടുപോലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ ദേശീയ നേതാക്കൻമാരെല്ലാം രാഹുൽ ഗാന്ധിക്കു വേണ്ടി വയനാട്ടിൽ എത്തി പ്രചാരണം നടത്തി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരെല്ലാം ദിവസങ്ങളോളം ക്യാംപ് ചെയ്തു കുടുംബ സംഗമങ്ങളിൽ ഉൾപ്പെടെ പങ്കെടുത്താണു പ്രചാരണം നടത്തിയത്. പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോൾ ദേശീയ നേതാക്കൻമാരുടെ കുത്തൊഴുക്കായിരിക്കും വയനാട്ടിലേക്ക്. സോണിയ ഗാന്ധിയും പ്രചാരണത്തിന് എത്തിയേക്കുമെന്നാണു വിവരം. അടുത്ത മാസം ആദ്യം മുതലായിരിക്കും ദേശീയ നേതാക്കൻമാർ വയനാട്ടിലേക്കെത്തുന്നത്. മണ്ഡലത്തിൽ സ്ത്രീ വോട്ടർമാർ നിർണായക ശക്തിയാണ്. പ്രിയങ്ക ഗാന്ധിക്ക് സ്ത്രീകളുടെ വോട്ട് സമാഹരിക്കാനായാൽ അഞ്ച് ലക്ഷം ഭൂരിപക്ഷം എന്ന ലക്ഷ്യം കടക്കാനാകുമെന്നാണു പാർട്ടി വിലയിരുത്തുന്നത്.