ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം: പ്രമേയം പാസാക്കി ഒമർ സർക്കാർ, മോദിയെ കാണും
ശ്രീനഗർ ∙ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്.

ശ്രീനഗർ ∙ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയം മുഖ്യമന്ത്രി ഒമർ അബ്ദുല്ല നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ വ്യാഴാഴ്ച ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റിലാണ് മന്ത്രിസഭയുടെ ആദ്യ യോഗം ചേർന്നത്. യോഗത്തിൽ നാഷനൽ കോൺഫറൻസിലെ അബ്ദുൽ റഹീമിനെ നിയമസഭയുടെ പ്രോട്ടെം സ്പീക്കറായി തിരഞ്ഞെടുത്തു.
ജനങ്ങളോടുള്ള പെരുമാറ്റം സൗഹൃദപരമായിരിക്കണമെന്നു കാബിനറ്റ് യോഗത്തിൽ ഒമർ അബ്ദുല്ല നിർദേശിച്ചു. അധികാരത്തിൽ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും അല്ലാതെ അവരെ ബുദ്ധിമുട്ടിക്കാനല്ലെന്നും ഒമർ ഓർമിപ്പിച്ചു.