ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും, എഡിഎം നവീൻ ബാബുവിന്റെ മരണത്തോടനുബന്ധിച്ചുയർന്ന വിവാദങ്ങളും ശബരിമലയിലെ തിരക്കും വാൽപാറയിൽ പെൺകുട്ടിയെ പുലി കൊന്നതുമാണ് ഇന്ന് കേരളം ശ്രദ്ധിച്ച പ്രധാന വാർത്തകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രി എട്ടുമണിയോടെയാണ് ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനുമാണ് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്. 

ADVERTISEMENT

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പിപി ദിവ്യയ്ക്കെതിരെ സംഘടനാ നടപടികൾ ഉടനില്ലെന്നുള്ളതായിരുന്നു മറ്റൊരു പ്രധാന വാർത്ത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ്  ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. പദവിയിൽ നിന്ന് നീക്കിയത് ശിക്ഷയാണെന്നാണ് സിപിഎം വിലയിരുത്തൽ. പൊലീസിന്‍റെ  അന്വേഷണ റിപ്പോർട്ട് കൂടി വന്നശേഷം തുടർനടപടികൾ തീരുമാനിക്കും. 

അതേസമയം, എഡിഎമ്മിനെതിരായ യോഗത്തിൽ അനധികൃതമായാണ് ദിവ്യ ഇടപെട്ടതെന്നും പെട്രോൾ പമ്പിലും എൽഡിഎഫ്-യുഡിഎഫ് ഡീലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ദിവ്യ ബെനാമിയാണ്. പെട്രോൾ പമ്പിനായി ഇടപെട്ടത് ഡിസിസി ഭാരവാഹിയാണ്. കലക്ടർക്കെതിരെ നടപടി എടുക്കാത്തതിലും അന്തർധാരയുണ്ടെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

ADVERTISEMENT

ശബരിമല ദർശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ശനിയാഴ്ച 52,000 കടന്നതായി പൊലീസ് അറിയിച്ചു. മുൻ വർഷങ്ങളേക്കാൾ ഇതു വളരെ കൂടുതലാണെന്ന് പത്തനംതിട്ട എസ്പി വാർത്താക്കുറിപ്പിൽ പറഞ്ഞു. തുലാമാസ പൂജക്കായി നട തുറന്ന 16ന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക്‌ ചെയ്തവരുടെ എണ്ണം 11965 ആണ്. 17ന് 28959 പേരും 18ന് 53955 പേരും ബുക്കു ചെയ്തു.

തമിഴ്നാട്ടിലെ വാൽപാറയിൽ പെൺകുട്ടിയെ പുലി കൊന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വാർത്ത. ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര കാത്തൂൻ ആണ് മരിച്ചത്. സൂചിമല എസ്റ്റേറ്റ് പരിസരത്തായിരുന്നു പുലിയുടെ ആക്രമണം.

English Summary:

Today's news recap 19-10-2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT