ജറുസലം∙ ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണകാരണം തലയ്‌ക്കേറ്റ വെടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷനൽ സെന്റർ ഓഫ് ഫൊറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ഒരു രാജ്യാന്തര മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുമിസൈലോ ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ ഉള്ള ചീളുകൾ തറച്ചു പരുക്കേറ്റ നിലയിലായിരുന്നു യഹ്യയുടെ മൃതദേഹമെന്ന് ചെൻ കുഗേൽ പറയുന്നു. കൈ തകർന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടെയിലായിരുന്നു തലയ്ക്ക്  വെടിയേറ്റത്. മിസൈൽ ആക്രമണത്തിൽ വലതു കൈത്തണ്ടയിൽ പരുക്കേറ്റിരുന്നു. ഇടതു കാലിൽ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ച നിലയിലും ആയിരുന്നു. പരുക്കുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ചെൻ കുഗേൽ വ്യക്തമാക്കിയത്. 

ADVERTISEMENT

ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം മരണം സംഭവിച്ചത്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച വിരലിൽ നിന്നാണ് സിൻവറിന്റെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയത്. നേരത്തെ സിൻവർ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎൻഎ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിൻവർ തന്നെയാണെന്ന് ഉറപ്പിച്ചതെന്നും ചെൻ കുഗേൽ പറഞ്ഞു.

ഹമാസ് തലവനായ യഹ്യ സിന്‍വര്‍ റാഫയിൽ നടന്ന ഇസ്രയേൽ വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. സിൻവറിന്റെ വധം ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, അവസാനത്തിന്റെ തുടക്കമാണെന്നും ഹമാസിനെ തകർക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു.

English Summary:

Hamas Leader Yahya Sinwar Killed by Gunshot Wound to the Head, Postmortem Reveals