വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി: സമൂഹമാധ്യമങ്ങളുടെ സഹായം തേടി പൊലീസ്
ന്യൂഡൽഹി∙ വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി സമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്. വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ, അവയുടെ കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാനായാണ് നീക്കം.

ന്യൂഡൽഹി∙ വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി സമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്. വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ, അവയുടെ കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാനായാണ് നീക്കം. ഒട്ടനവധി രാജ്യാന്തര, ആഭ്യന്തര വിമാനങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ബോംബ് ഭീഷണികൾ എത്തിയത്. ഈ കേസുകൾക്കെല്ലാം തുമ്പ് ലഭിക്കാൻ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളുടെ സഹായം തേടി.
വ്യാജ ബോംബ് ഭീഷണികൾ വർധിച്ചതോടെ അവ അന്വേഷിക്കാനായി മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്. സൈബർ സെല്ലിന്റെ സഹായത്തോടെയാകും അന്വേഷണം. വിപിഎൻ, ഡാർക്ക് വെബ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഏഴു ദിവസത്തിനിടെ എഴുപതോളം വ്യാജ ഭീഷണികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യുറോ വിഷയം സംബന്ധിച്ച് നിരവധി ചർച്ചകള്‍ നടത്തുകയും എത്രയും വേഗം അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ മാത്രം മുപ്പതോളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണികൾ ഉണ്ടായത്. ഇതോടെ നിരവധി വിമാന സർവീസുകൾ വൈകി യാത്രക്കാർ പ്രയാസത്തിലായി.