‘2 മാസം നാട്ടിൽ കാണില്ലേ എന്ന് ചോദിച്ചു; മത്സരിക്കാൻ ആശങ്കയില്ല’: സ്ഥാനാർഥിത്വത്തിൽ ഞെട്ടി നവ്യ ഹരിദാസ്
കോഴിക്കോട്∙ വയനാട്ടിൽ സ്ഥാനാർഥി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെറിയൊരു സൂചന മാത്രമാണ് ഉണ്ടായിരുന്നതെന്നും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. അടുത്ത രണ്ടു മാസക്കാലം നാട്ടിൽ തന്നെയില്ലേ എന്ന ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫ്രീയാണല്ലോ എന്നാണ് ചോദിച്ചത്. രാഹുൽ ഗാന്ധിക്ക് വയനാടൊരു ചോയ്സ് മാത്രമായിരുന്നു. മറ്റൊരു മണ്ഡലം നിലനിർത്താൻ അദ്ദേഹം വയനാടിനെ ഉപേക്ഷിച്ചു. കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വത്തെ ഒന്നാകെ തഴഞ്ഞാണ് അദ്ദേഹത്തിന്റെ സഹോദരിയെ മത്സരിക്കാൻ കൊണ്ടുവരുന്നത്.

തിരഞ്ഞെടുപ്പിനു ശേഷം വയനാടിനോടുള്ള കോൺഗ്രസിന്റെ സമീപനത്തിൽ ജനങ്ങൾ തീർച്ചയായും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സമയത്ത് വയനാടിന് എംപിയില്ലായിരുന്നു. നാഥനില്ലാത്ത അവസ്ഥ വയനാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഈ തിരഞ്ഞെടുപ്പിലുണ്ടാകും. വീട്ടുകാരും സുഹൃത്തുക്കളും സ്ഥാനാർഥി പ്രഖ്യാപനത്തിൽ സന്തോഷത്തിലും ഞെട്ടലിലുമാണെന്നും നവ്യ മനോരമ ഓൺലൈനോട് പറഞ്ഞു.
∙ വയനാട്ടിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ?
വളരെയധികം സന്തോഷമുണ്ട്. ദേശീയശ്രദ്ധയാകർഷിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ സംസ്ഥാന–ദേശീയ നേതൃത്വങ്ങളോട് നന്ദിയും കടപ്പാടും അറിയിക്കുന്നു.
∙ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നോ ?
അങ്ങനെയൊരു പ്രതീക്ഷയുണ്ടായിരുന്നില്ല. ചെറിയൊരു സൂചനയുണ്ടായിരുന്നു. പരിഗണിച്ചേക്കാം എന്നാ സൂചന മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് അന്വേഷണങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല.
∙ ഈ കാര്യം ആദ്യം അറിയിച്ചത് ആരാണ് ?
അടുത്ത രണ്ടു മാസക്കാലം നാട്ടിൽ തന്നെയില്ലേ എന്ന ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫ്രീയാണല്ലോ എന്നും ചോദിച്ചു. അത് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സി. രഘുനാഥാണ് അന്വേഷിച്ചത്. പാർട്ടയുടെ ജനറൽ സെക്രട്ടറി എം.ടി. രമേശും ചെറിയൊരു സൂചന നൽകിയിരുന്നു. സംസ്ഥാനത്ത് നിന്നും പോകുന്ന സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്നാണ് പറഞ്ഞത്.
∙ പ്രഖ്യാപനം വരുന്നത് വരെയും സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞിരുന്നില്ല ?
ഒട്ടും അറിഞ്ഞിരുന്നില്ല. നിങ്ങൾക്കൊക്കെ വാർത്ത ലഭിച്ചപ്പോഴാണ് എനിക്കൊരു അറിയിപ്പ് കിട്ടിയത്. അതുവരെ ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല.
∙ പ്രഖ്യാപനം വന്നപ്പോൾ വയനാട്ടിൽ പോയി മത്സരിക്കാൻ ധൈര്യമുണ്ടോ ?
നല്ല ആത്മവിശ്വാസത്തോടെയാണ് വയനാട്ടിലേക്ക് പോകുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും വയനാട്ടിലെ പ്രത്യേക സാഹചര്യവും എടുത്തുനോക്കുമ്പോൾ തീർച്ചയായിട്ടും അവിടത്തെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിക്കും. വികസനത്തിന്റെ രാഷ്ട്രീയം മാത്രം മുൻപോട്ട് വച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പായിരിക്കും. വയനാടിന്റ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവിടത്തെ ജനങ്ങൾക്കൊപ്പമുണ്ടാകും.
∙ സംസ്ഥാന നേതാക്കൾ പ്രഖ്യാപനം വന്ന ശേഷം വിളിച്ചിരുന്നോ, അവരെന്താണ് പറയുന്നത് ?
സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിയൊക്കെ വിളിച്ചിരുന്നു. എല്ലാവിധ ആശംസകളും അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംസ്ഥാന ബിജെപിയുടെ പൂർണപിന്തുണ അറിയിച്ചിട്ടുണ്ട്. എല്ലാവരും വളരെ സന്തോഷത്തിലാണ്.
∙ എതിരാളിയായി വരുന്നത് പ്രിയങ്ക ഗാന്ധിയാണ്. ആശങ്കയുണ്ടോ ?
ഒട്ടും ആശങ്കയില്ല. ഈ ഉപതിരഞ്ഞെടുപ്പ് തന്നെ ജനങ്ങളെ നിർബന്ധിതമായ തള്ളിവിടുന്നതാണ്. റായ്ബറേലിയിൽ നിന്നും ജയിക്കുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത്. വയനാട് അദ്ദേഹത്തിനൊരു ചോയ്സ് മാത്രമായിരുന്നു. മറ്റൊരു മണ്ഡലം നിലനിർത്താൻ അദ്ദേഹം വയനാടിനെ ഉപേക്ഷിച്ചു. കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വത്തെ ഒന്നാകെ തഴഞ്ഞാണ് അദ്ദേഹത്തിന്റെ സഹോദരിയെ മത്സരിക്കാൻ കൊണ്ടുവരുന്നത്.
നെഹ്റു കുടുംബത്തിന്റെ ആധിപത്യം ഇവിടെ സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ 5 വർഷക്കാലം രാഹുൽ ഗാന്ധി എന്ന എംപി വയനാടിനു വേണ്ടി എന്തു ചെയ്തുവെന്നത് ചോദ്യം ചെയ്യപ്പെടും. സന്ദർശകനായി വന്നു പോകുന്നതിനു പകരം ജനങ്ങൾക്കൊപ്പം നിൽക്കുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടിട്ടുണ്ട്. പ്രിയങ്കയെ തിരഞ്ഞെടുത്താലും അത്തരമൊരു സാഹചര്യമായിരിക്കും.
∙ കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലറാണ്. വയനാടുമായി ബന്ധം എന്തെങ്കിലുമുണ്ടോ ?
മഹിള മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഞാൻ. ആ നിലയിൽ നിന്നു തന്നെ വയനാട്ടിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ സമയത്ത് അവിടെ പ്രവർത്തിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങൾക്കു വേണ്ടി ഇടപെട്ടിരുന്നു. അതിനു മുൻപും സംഘടന പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ പ്രവർത്തിച്ചിട്ടുണ്ട്. വയനാട് അയൽ ജില്ല എന്നതിൽ ഉപരിയായി അടുത്തറിയാവുന്ന പ്രദേശമാണ്.
∙ കഴിഞ്ഞ തവണ സംസ്ഥാന അധ്യക്ഷൻ മത്സരിച്ച മണ്ഡലമാണ് വയനാട്. അദ്ദേഹം ബിജെപിയുടെ വോട്ടു ശതമാനം വർധിപ്പിച്ചിരുന്നു. ഇത്തവണയും വോട്ട് ശതമാനം വർധിപ്പിക്കാമെന്നല്ലാതെ മറ്റ് എന്തെങ്കിലും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ ?
സംസ്ഥാന അധ്യക്ഷൻ മത്സരിച്ചപ്പോൾ വോട്ട് ശതമാനം വർധിച്ചുവെന്നതല്ല. വലിയ വർധനവാണ് ഉണ്ടായത്. 2019ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയോളം വോട്ടാണ് വർധിച്ചത്. പക്ഷേ ആ തിരഞ്ഞെടുപ്പിനു ശേഷം വയനാടിനോടുള്ള കോൺഗ്രസിന്റെ സമീപനത്തിൽ ജനങ്ങൾ തീർച്ചയായും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സമയത്ത് വയനാടിന് എംപിയില്ലായിരുന്നു. നാഥനില്ലാത്ത അവസ്ഥ വയനാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഈ തിരഞ്ഞെടുപ്പിലുണ്ടാകും.
∙ സ്ഥാനാർഥി പ്രഖ്യാപനം വന്നശേഷം വീട്ടുകാരും അടുത്തറിയാവുന്നവരുമൊക്കെ ഞെട്ടിയോ ?
എല്ലാവരും ഞെട്ടിയിട്ടുണ്ട്. എല്ലാവരും ഞെട്ടലിലുമാണ് സന്തോഷത്തിലുമാണ്.
∙ ഇന്ന് തന്നെ വയനാട്ടിലേക്ക് പോകുമോ ?
ഇന്ന് ക്ഷേത്ര ദർശനങ്ങളുണ്ട്. കോഴിക്കോട് ബിജെപി ഓഫിസിൽ സ്വീകരണവുമുണ്ട്. ഇവിടെ ചില കാര്യങ്ങൾ ചെയ്യാനുമുണ്ട്. നാളെയാകും മിക്കവാറും വയനാട്ടിലക്ക് പോവുക.
∙ കോൺഗ്രിസനു വേണ്ടി രാഹുൽ ഗാന്ധിയൊക്കെ പ്രചരണത്തിന് എത്തുന്നുണ്ട്. ലോക്സഭാ ഉപതിരഞ്ഞടുപ്പ് ആയതിനാൽ ബിജെപിക്ക് വേണ്ടിയും ദേശീയ നേതാക്കൾ എത്തുമോ ?
അതിനൊക്കെ പാർട്ടി മറുപടി നൽകും. മറ്റു വിവരങ്ങൾ എനിക്ക് ലഭിച്ചിട്ടില്ല.