കൈവിട്ട പ്രസ്താവനകള് വേണ്ട; സിപിഎം ഇടപെട്ടു, വിവാദ പ്രസ്താവന തിരുത്തി സരിൻ
പാലക്കാട്∙ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നതിനിടെ എൽഡിഎഫിന് തലവേദനയായ സ്ഥാനാർഥിയുടെ ക്രോസ് വോട്ട് പ്രസ്താവനയിൽ ഇടപെട്ട് സിപിഎം. തുടർന്ന്, പ്രസ്താവന തിരുത്തിയും വിശദീകരിച്ചും എൽഡിഎഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.സരിൻ. കൈവിട്ട പ്രസ്താവനകൾ വേണ്ടെന്നാണ് സിപിഎം നിർദ്ദേശമെന്നാണ് സൂചന.

പാലക്കാട്∙ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നതിനിടെ എൽഡിഎഫിന് തലവേദനയായ സ്ഥാനാർഥിയുടെ ക്രോസ് വോട്ട് പ്രസ്താവനയിൽ ഇടപെട്ട് സിപിഎം. തുടർന്ന്, പ്രസ്താവന തിരുത്തിയും വിശദീകരിച്ചും എൽഡിഎഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.സരിൻ. കൈവിട്ട പ്രസ്താവനകൾ വേണ്ടെന്നാണ് സിപിഎം നിർദ്ദേശമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സഹയാത്രികരുടെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചുവന്ന സരിന്റെ ആവർത്തിച്ചുളള പ്രസ്താവന ഇടതമുന്നണിയിൽ ചർച്ചയായിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് എൽഡിഎഫ് വോട്ട് അന്ന് കോൺഗ്രസിന് ലഭിച്ചതെന്നും അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിക്കുപോലും അതിൽ കുറ്റബോധം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നുമാണ് സരിൻ ഇന്നലെ പറഞ്ഞത്. അന്നത്തെ സ്ഥാനാർഥി അഡ്വ.സി.പി.പ്രമോദിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.
പാർട്ടി നിർദേശത്തോടെ, എൽഡിഎഫിന് കിട്ടേണ്ട മതേതരവോട്ടുകൾ ഷാഫി കുബുദ്ധിയിലൂടെ സ്വന്തമാക്കിയെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് സരിൻ പിന്നീട് വിശദീകരിച്ചു. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായതിനാൽ ചിലവാക്കുകൾ അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ച് എതിരാളികൾ വൻ പ്രചാരണം നൽകുമെന്നതിനാൽ പ്രസ്താവനകളിൽ അതീവജാഗ്രത വേണമെന്നാണ് സിപിഎം നിർദേശം. ഇടക്കിടക്കുളള വിശദീകരണങ്ങളിലും പാർട്ടിക്കുള്ളിൽ അമർഷമുണ്ട്. കെപിസിസി ഡിജിറ്റൽമീഡിയ സംസ്ഥാന കൺവീനറായിരുന്ന സരിൻ പാലക്കാട് സ്ഥാനാർഥി നിർണയത്തിൽ നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തു 17 ന് നടത്തിയ പത്രസമ്മേളനത്തിൽ, കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ ജയിക്കാതിരിക്കാൻ പാലക്കാട്ടെ സിപിഎമ്മുകാർ കോൺഗ്രസിനെ സഹായിച്ചുവന്നുതന്നെ പ്രസ്താവിച്ചു. ഇടതുചേർന്ന ദിവസം തന്നെ അദ്ദേഹം നടത്തിയ പ്രസ്താവന പിന്നീടും ആവർത്തിച്ചു. സ്ഥാനാർഥിയായപ്പോൾ സിപിഎം എന്നതിനുപകരം എൽഡിഎഫ് വോട്ടുകൾ എന്നു മാറ്റിയായിരുന്നു പ്രസ്താവന.