‘പൂജ കഴിഞ്ഞ് പാത്രവുമായി മൂവരും പുറത്തിറങ്ങി, തടഞ്ഞില്ല; കൊണ്ടുപോയത് അമൂല്യമായ പുരാവസ്തു’
തിരുവനന്തപുരം ∙ അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് ഹരിയാന സ്വദേശികൾ പാത്രം മോഷ്ടിച്ചതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറായ ഗണേഷ് ഝായും ഭാര്യയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്.

തിരുവനന്തപുരം ∙ അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് ഹരിയാന സ്വദേശികൾ പാത്രം മോഷ്ടിച്ചതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറായ ഗണേഷ് ഝായും ഭാര്യയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. സിസിടിവി പരിശോധിച്ചപ്പോൾ ഇവർ പാത്രവുമായി ക്ഷേത്രത്തിനു പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഹരിയാന പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവിടെയുള്ള ഹോട്ടലിൽനിന്നാണ് മൂന്നുപേരെയും ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ക്ഷേത്രത്തിൽ വെള്ളം തളിക്കുന്ന പാത്രം മോഷ്ടിക്കാൻ മൂന്നുപേർക്കും ഉദ്ദേശ്യമില്ലായിരുന്നു എന്ന് പൊലീസ് പറയുന്നു. 13നാണ് മൂന്നുപേരും പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയത്. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷമാണ് തിരുവനന്തപുരത്ത് വന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽവച്ച് ഇവർ കൊണ്ടുവന്ന പൂജാ സാധനങ്ങൾ താഴെ വീണു. അടുത്തു നിന്നയാൾ ഒരു പാത്രത്തിൽ ഇത് എടുത്തു നൽകി. പൂജ കഴിഞ്ഞ് പാത്രവുമായി മൂന്നുപേരും പുറത്തേക്ക് പോയി. ആരും തടഞ്ഞില്ല. പിന്നീട് ഇവർ സ്വദേശമായ ഹരിയാനയിലേക്കും പോയി.
വെള്ളം തളിക്കുന്ന പാത്രം അമൂല്യമായ പുരാവസ്തുവാണ്. അതീവ സുരക്ഷാമേഖലയിൽനിന്ന് പാത്രം കാണാതായത് വിവാദമായി. പിന്നാലെ ഫോർട്ട് പൊലീസ് കേസെടുത്തു. സിസിടിവി പരിശോധിച്ചപ്പോൾ മൂന്നുപേർ പാത്രവുമായി പുറത്തേക്ക് പോകുന്നത് കണ്ടു. ഇവരുടെ യാത്രാ രേഖകൾ പരിശോധിച്ച് ഹരിയാന സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഹരിയാന പൊലീസിനെ വിവരമറിയിച്ചു. വൈകാതെ ഹരിയാനയിലെ ഹോട്ടൽ മുറിയിൽനിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.
കാണാതായ പാത്രവും മുറിയിൽനിന്ന് കണ്ടെത്തി. തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പാത്രം മോഷ്ടിച്ചതല്ലെന്ന് ഇവർ പറഞ്ഞത്. ക്ഷേത്രത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു. പരിശോധനയിൽ മോഷണശ്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി. കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും മൂന്നുപേരും കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു.