ഭീകരാക്രമണം: കൊല്ലപ്പെട്ട 3 തൊഴിലാളികളുടെ കുടുംബങ്ങൾക്കു ധനസഹായം പ്രഖ്യാപിച്ച് ബിഹാർ
പട്ന ∙ ജമ്മു കശ്മീരിലെ ഗഗൻഗിറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളായ 3 തൊഴിലാളികളുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തൊഴിൽ, സാമൂഹികക്ഷേമ വകുപ്പുകളിൽനിന്നു മറ്റാനുകൂല്യങ്ങൾ ലഭ്യമാക്കാനും നിർദേശം നൽകി.

ബിഹാർ സ്വദേശികളായ ഫാഹിമാൻ നാസിർ, മുഹമ്മദ് ഹനീഫ്, കലീം എന്നിവരാണു കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ മുഖ്യമന്ത്രി ന്യൂഡൽഹിയിലെ ബിഹാർ റസിഡന്റ് കമ്മിഷണറോടു നിർദേശിച്ചു. ശ്രീനഗർ – ലേ തുരങ്കപ്പാത നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.