‘കേന്ദ്ര നിയമം നടപ്പായാൽ സ്വരാജ് റൗണ്ടിൽപ്പോലും വെടിക്കെട്ട് നടക്കില്ല; തൃശൂർ പൂരം തകര്‍ക്കാൻ നീക്കം’
തിരുവനന്തപുരം ∙ സ്ഫോടകവസ്തു നിയമത്തിലെ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് മുടങ്ങുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ദേവസ്വം മന്ത്രി വി.എൻ.വാസവൻ. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം ഉൾപ്പടെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ∙ സ്ഫോടകവസ്തു നിയമത്തിലെ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് മുടങ്ങുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ദേവസ്വം മന്ത്രി വി.എൻ.വാസവൻ. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം ഉൾപ്പെടെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് പുരയിൽനിന്ന് 200 മീറ്റർ അകലെയാകണം വെടിക്കെട്ട് നടത്താനെന്നാണു പ്രധാന ഭേദഗതി. ഇതനുസരിച്ച്, തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടിൽപ്പോലും നടക്കില്ല. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂർ പൂരത്തെ തകര്‍ക്കാനുള്ള നീക്കമായേ കാണാനാകൂ.
ഫയർലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. പ്രധാന ആരാധനാലയങ്ങളുടെ മൈതാനത്തിൽ ഇതിനു വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. അനാവശ്യമായും യുക്തിയില്ലാത്തതുമായ തീരുമാനമാണിത്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഒട്ടനവധി ആരാധനാലയങ്ങളിലെ ചടങ്ങുകളെ ബാധിക്കും. ഇത് പിൻവലിക്കണമെന്നും മന്ത്രി പറഞ്ഞു.