യുപിയിൽ മത്സരിക്കാതെ മാറിനിൽക്കും; 2 സീറ്റ് വാഗ്ദാനം ചെയ്ത സമാജ്‌വാദി പാർട്ടിയെ സമ്മർദത്തിലാക്കി കോൺഗ്രസ്
ലക്നൗ∙ ഉത്തർപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കാൻ കോൺഗ്രസ്. സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ധാരണയിലെത്താതിനെ തുടർന്നാണ് നീക്കം. ഒൻപതിൽ 5 സീറ്റ് ആവശ്യപ്പെട്ടിടത്ത് എസ്പി 2 സീറ്റ് മാത്രമാണ് നൽകിയത്. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം. എന്നാൽ മഹാരാഷ്ട്ര സീറ്റ്

ലക്നൗ∙ ഉത്തർപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കാൻ കോൺഗ്രസ്. സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ധാരണയിലെത്താതിനെ തുടർന്നാണ് നീക്കം. ഒൻപതിൽ 5 സീറ്റ് ആവശ്യപ്പെട്ടിടത്ത് എസ്പി 2 സീറ്റ് മാത്രമാണ് നൽകിയത്. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം. എന്നാൽ മഹാരാഷ്ട്ര സീറ്റ് ചർച്ചയിൽ എസ്പിയെ സമ്മർദത്തിലാക്കാനുള്ള കോൺഗ്രസ് തന്ത്രമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മഹാരാഷ്ട്രയിൽ കോൺഗ്രസിനോട് ആലോചിക്കാതെ 5 സീറ്റുകളിൽ എസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
യുപിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 9 സീറ്റുകളിൽ ഏഴിലും സമാജ്‌വാദി പാർട്ടി തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസിയാബാദ്, ഖൈർ എന്നീ രണ്ട് സീറ്റുകൾ മാത്രമാണ് എസ്പി കോൺഗ്രസിന് വാഗ്ദാനം ചെയ്തത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവുമായി അന്തിമ ചർച്ച നടത്തിയേക്കുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും കാര്യമായ പുരോഗതി സീറ്റ് ധാരണയിൽ ഉണ്ടായിട്ടില്ല.
മീരാപൂർ, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, കർഹൽ, ഫുൽപൂർ, കതേഹാരി, മജവാൻ, സിസാമൗ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട സമാജ്‌വാദി പാർട്ടി എംഎൽഎ ഇർഫാൻ സോളങ്കിയെ അയോഗ്യനാക്കിയതിനെ തുടർന്ന് സിസാമൗ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മറ്റ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്. മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകൾക്കൊപ്പം നവംബർ 23നാണ് വോട്ടെണ്ണൽ.