കവരപ്പേട്ട ട്രെയിൻ അപകടം: അട്ടിമറിയെന്ന് ഉറപ്പിച്ചു, ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം
ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിലെ ട്രെയിൻ അപകടം അട്ടിമറിയാണെന്ന് ഉറപ്പിച്ച അന്വേഷണ സംഘം, പ്രതികളെ കണ്ടെത്താൻ തീവ്രശ്രമം തുടങ്ങി. ഒരു പ്രധാന സ്വിച്ച് പോയിന്റിൽ നിന്ന് നട്ടും ബോൾട്ടും നഷ്ടപ്പെട്ടതായി 4 സീനിയർ എൻജിനീയർമാർ ഉൾപ്പെട്ട 7 അംഗ സംഘം കണ്ടെത്തിയതാണ് വഴിത്തിരിവായത്. എൻഐഎ സംഭവം അന്വേഷിക്കുന്നുണ്ടെങ്കിലും കേസെടുത്തിട്ടില്ല.

കൃത്യമായ പരിശീലനം ലഭിക്കാത്തവർക്ക് ബോൾട്ട് അഴിക്കാനാകില്ലെന്നാണ് നിഗമനം. അതിനാൽ, പുറത്തു നിന്നുള്ളവരല്ല ഇതു ചെയ്തതെന്നാണ് വിലയിരുത്തൽ. അപകടത്തിൽപ്പെട്ട ബാഗ്മതി എക്സ്പ്രസിനു തൊട്ടുമുൻപ് ചെന്നൈ – സൂലൂർപ്പെട്ട് സബേർബൻ ട്രെയിൻ ഈ വഴി കടന്നുപോയിരുന്നു. 3 മിനിറ്റിനുള്ളിൽ ഇതേ പാതയിലൂടെയെത്തിയ ബാഗ്മതി എക്സ്പ്രസ് ലൂപ് ലൈനിലേക്കു കയറി നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. 3 മിനിറ്റിനുള്ളിൽ നട്ടുകൾ അഴിച്ചു മാറ്റാനാകില്ലെന്നു റെയിൽവേ കണ്ടെത്തി. വിദഗ്ധരായ ജീവനക്കാർ ശ്രമിച്ചിട്ടും 11 മിനിറ്റോളം വേണ്ടി വന്നു. മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് 11നു രാത്രിയാണ് നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റിരുന്നു. മുൻകരുതലായി ചെന്നൈ ഡിവിഷന്റെ കീഴിലുള്ള പ്രധാന സെക്‌ഷനുകളിൽ സിസിടിവി സ്ഥാപിക്കാൻ നടപടി തുടങ്ങി.