ബെംഗളൂരു ∙ നഗരത്തിൽ ദുരിതം വിതച്ച് മഴ തുടരുന്നു. മഴവെള്ളക്കനാലുകളും തടാകങ്ങളും കരകവിഞ്ഞതോടെ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ നഗരത്തിൽ ദുരിതം വിതച്ച് മഴ തുടരുന്നു. മഴവെള്ളക്കനാലുകളും തടാകങ്ങളും കരകവിഞ്ഞതോടെ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ ശ്രീനിവാസ് (13), സഹോദരി ലക്ഷ്മി (11) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും ഒഴുക്കിൽപെട്ടത്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

ബാബുസപാളയയിൽ നിർമാണത്തിലിരുന്ന 6 നില കെട്ടിടം കനത്ത മഴയിൽ തകർന്നുവീണ് 3 പേർ മരിച്ചു. 14 പേരെ രക്ഷിച്ചു. തൊഴിലാളികൾക്കുള്ള ഷെഡിലേക്കു കെട്ടിടം പതിച്ചതാണു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും ബിഹാർ സ്വദേശികളാണ്. റിയൽ എസ്റ്റേറ്റ് വ്യവസായിയായ മുനിരാജു എന്നയാളുടേതാണു കെട്ടിടം. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണു പൊലീസ് നൽകുന്ന സൂചന.

ADVERTISEMENT

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള 20 വിമാന സർവീസുകൾ വൈകി. 5 എണ്ണം ചെന്നൈയിലേക്കു വഴിതിരിച്ചുവിട്ടു. ഇൻഡിഗോയുടെ ഡൽഹി, ഹൈദരാബാദ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയും തായ് ലയൺ എയറിന്റെ ബാങ്കോക്കിൽ നിന്നുള്ള സർവീസുമാണു ചെന്നൈയിലേക്കു തിരിച്ചുവിട്ടത്.

വിമാനത്താവള പാതയിൽ യെലഹങ്ക വ്യോമസേന താവളത്തിനു സമീപം അപകടപരമ്പരയുണ്ടായി. കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മറ്റു 9 കാറുകളിൽ ഇടിച്ച് 5 പേർക്കു പരുക്കേറ്റു.

ADVERTISEMENT

∙ ദുരിതത്തിൽ യെലഹങ്ക നിവാസികൾ

രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യെലഹങ്ക മേഖലയിൽ വെള്ളം കയറുന്നത്. ദൊഡ്ഡബൊമ്മസന്ദ്ര തടാകം കരകവിഞ്ഞതോടെ കേന്ദ്രീയ വിഹാർ അപ്പാർട്മെന്റിൽ വീണ്ടും വെള്ളം കയറി. എൻഡിആർഎഫ് സംഘം ഡിങ്കി ബോട്ടിലെത്തിയാണു താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പാർക്കിങ് ബേയിൽ വെള്ളം കയറിയതോടെ കാറുകൾ ഉൾപ്പെടെ മുങ്ങി. ഇവിടെയുള്ള താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ, ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് എന്നിവർ പ്രളയബാധിത മേഖലകൾ സന്ദർശിച്ചു

∙ സ്കൂളുകൾക്ക് അവധി

മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പിയു,ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി.ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.

English Summary:

Heavy Rains Continue to Batter Bengaluru