ഹേമ കമ്മിറ്റി റിപ്പോർട്ട്: നിര്‍മാതാവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടിസ്; സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി
ന്യൂഡൽഹി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ നിര്‍മാതാവ് സജിമോന്‍ പാറയിലിന്‍റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസയച്ച് സുപ്രീംകോടതി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സജിമോന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല.

ന്യൂഡൽഹി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ നിര്‍മാതാവ് സജിമോന്‍ പാറയിലിന്‍റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസയച്ച് സുപ്രീംകോടതി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സജിമോന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. സ്റ്റേ ആവശ്യത്തില്‍ മൂന്നാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു.
സ്റ്റേ അനുവദിച്ചില്ലെങ്കില്‍ ഈ കാലയളവില്‍ കടുത്ത നടപടികളുണ്ടാകരുതെന്ന് അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കണമെന്ന് സജിമോനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു. എന്നാല്‍ ഈ ആവശ്യവും കോടതി പരിഗണിച്ചില്ല. എഫ്ഐആറിന്‍റെ പകര്‍പ്പ് നല്‍കുന്നില്ലെന്നും ഇതു കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും മുകുള്‍ റോഹ്തഗി വാദിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി.വി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.