തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്‍. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് റഗുലേറ്ററി കമ്മിഷൻ തയാറെടുക്കുന്നത്. കെഎസ്ഇബി നിരക്കു വര്‍ധന ശുപാര്‍ശ ചെയ്തതിനുശേഷം വിവിധ ജില്ലകളില്‍ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് നിര്‍ണയിച്ചിരിക്കുന്നത്. ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റഗുലേറ്ററി കമ്മിഷനും വൈദ്യുതി വകുപ്പിനും ഇതിനോടു യോജിപ്പില്ല. 

ADVERTISEMENT

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. 2022 ജൂണ്‍ 26നും 2023 നവംബര്‍ 1നുമാണ് നിരക്ക് വര്‍ധന നടപ്പാക്കിയത്. 0-40 പ്രതിമാസ ഉപയോഗമുള്ള ബിപിഎല്‍ വിഭാഗത്തെ വര്‍ധനവില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി യൂണിറ്റുകള്‍ രണ്ടു തവണയായി 10 പൈസ മുതല്‍ 90 പൈസ വരെ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശ നടപ്പാക്കാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 0-50 യൂണിറ്റിന് 3.15 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 3.25 രൂപയാണ്. ഇത് 2024-25ല്‍ 3.35 ആയും അടുത്ത വര്‍ഷം 3.50 രൂപയായും വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള നിരക്ക്

0-50 യൂണിറ്റ് - 3.15 രൂപ

51-100 യൂണിറ്റ് - 3.70 രൂപ

ADVERTISEMENT

101-150 യൂണിറ്റ് - 4.80 രൂപ

151-200 യൂണിറ്റ് - 6.40 രൂപ

201-250 യൂണിറ്റ് - 7.60 രൂപ

0-300 യൂണിറ്റ് - 5.80 രൂപ

ADVERTISEMENT

0-350 യൂണിറ്റ് - 6.60 രൂപ

0-400 യൂണിറ്റ് - 6.90 രൂപ

0-500 യൂണിറ്റ് - 7.10 രൂപ

500 യൂണിറ്റിന് മുകളില്‍ - 7.90 രൂപ

2023ലെ വര്‍ധനയ്ക്കു ശേഷമുള്ള നിരക്ക്

0-50 യൂണിറ്റ് - 3.25 രൂപ

51-100 യൂണിറ്റ് - 4.05 രൂപ

101-150 യൂണിറ്റ് - 5.10 രൂപ

151-200 യൂണിറ്റ് - 6.95 രൂപ

201-250 യൂണിറ്റ് - 8.20 രൂപ

0-300 യൂണിറ്റ് - 6.40 രൂപ

0-350 യൂണിറ്റ് - 7.25 രൂപ

0-400 യൂണിറ്റ് - 7.60 രൂപ

0-500 യൂണിറ്റ് - 7.90 രൂപ

500 യൂണിറ്റിന് മുകളില്‍ - 8.80 രൂപ

ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ വന്‍ വര്‍ധനവാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയത്. നൂറു രൂപയില്‍ അധികം നിരക്ക് കൂട്ടിയിട്ടുണ്ട്. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള നിരക്ക് : സിംഗിള്‍ ഫേസ്, ത്രീ ഫേസ് ക്രമത്തില്‍

0-50 യൂണിറ്റ് - 35 രൂപ, 90 രൂപ

51-100 യൂണിറ്റ് - 45 രൂപ, 90 രൂപ

101-150 യൂണിറ്റ് - 55, 100 രൂപ

151-200 യൂണിറ്റ് - 70, 100 രൂപ

201-250 യൂണിറ്റ് - 80, 100 രൂപ

0-300 യൂണിറ്റ് - 100, 110 രൂപ

0-350 യൂണിറ്റ് - 110, 110 രൂപ

0-400 യൂണിറ്റ് - 120, 120 രൂപ

0-500 യൂണിറ്റ് - 130, 130 രൂപ

500 യൂണിറ്റിന് മുകളില്‍ - 150, 150 രൂപ

2023ലെ വര്‍ധനയ്ക്കു ശേഷമുള്ള നിരക്ക് : സിംഗിള്‍ ഫേസ്, ത്രീ ഫേസ് ക്രമത്തില്‍

0-50 യൂണിറ്റ് - 40 രൂപ, 100 രൂപ

51-100 യൂണിറ്റ് - 65 രൂപ, 140 രൂപ

101-150 യൂണിറ്റ് - 85, 170 രൂപ

151-200 യൂണിറ്റ് - 120, 180 രൂപ

201-250 യൂണിറ്റ് - 130, 200 രൂപ

0-300 യൂണിറ്റ് - 150, 205 രൂപ

0-350 യൂണിറ്റ് - 175, 210 രൂപ

0-400 യൂണിറ്റ് - 200, 210 രൂപ

0-500 യൂണിറ്റ് - 230, 235 രൂപ

500 യൂണിറ്റിന് മുകളില്‍ - 260, 260 രൂപ

2022-27 കാലയളവിലെ റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച വരവു കമ്മി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിരക്ക് പരിഷ്‌കരണ ശുപാര്‍ശ വച്ചിരിക്കുന്നത്. അതിനാല്‍ അതില്‍ കാര്യമായ കുറവ് വരുത്താന്‍ സാധ്യതയില്ല. 2022ല്‍ കെഎസ്ഇബി നല്‍കിയ 5 വര്‍ഷത്തെ ബഹു വര്‍ഷ നിരക്ക് പരിഷ്‌കരണ ശുപാര്‍ശ തള്ളിയ റഗുലേറ്ററി കമ്മിഷന്‍ ഒരു വര്‍ഷത്തേക്കും 2023ല്‍ നല്‍കിയ 4 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണ ശുപാര്‍ശ 8 മാസത്തേക്കുമാണ് പരിഷ്‌കരിച്ചത്. ഇത്തവണ 2024 ജൂലൈ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്കാണു കെഎസ്ഇബി ശുപാര്‍ശ.

English Summary:

Kerala Electricity Bills to Soar: KSEB Proposes Steep Rate Hike After Bypoll

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT