കൽപറ്റ∙ വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപം. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക ഗാന്ധിയുടെ കൈവശം 52,000 രൂപയുണ്ട്. 4.24 കോടി രൂപയുടെ നിക്ഷേപത്തിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപം. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക ഗാന്ധിയുടെ കൈവശം 52,000 രൂപയുണ്ട്. 4.24 കോടി രൂപയുടെ നിക്ഷേപത്തിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചൽ ഫണ്ടുകളിലും ഓഹരികളിലുമാണ്.

1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. 2004 മോഡൽ ഹോണ്ട സിആർവി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് കടബാധ്യത. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി മൂന്നു കേസുകളും പ്രിയങ്കയ്ക്കെതിരെയുണ്ട്. ഭർത്താവ് റോബർട്ട് വാധ്‍രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും നാമനിർദേശ പത്രികയിൽ പറയുന്നു. 

ADVERTISEMENT

ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു. പകരം പ്രിയങ്ക ഗാന്ധി മത്സരത്തിനിറങ്ങി. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട് വാധ്‌ര, മകൻ റെയ്ഹാൻ വാധ്‌ര എന്നിവരും നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെ കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കൻമാരുടെ വൻ നിരയും പത്രിക സമർപ്പിക്കുന്നതിന് എത്തിയിരുന്നു.

English Summary:

Priyanka Gandhi Declares Assets Worth Rs 4.24 Crore in Wayanad By-election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT