ഉരുൾപൊട്ടൽ മാത്രമല്ല, കേരളീയം ഉപേക്ഷിച്ചതിനു പിന്നിൽ സ്പോൺസർഷിപ്പ് ഇല്ലാത്തതും സാമ്പത്തിക പ്രതിസന്ധിയും
തിരുവനന്തപുരം∙ഇക്കുറി കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയം ആഘോഷപരിപാടികൾ വേണ്ടെന്നുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ വയനാട് ഉരുൾപൊട്ടൽ മാത്രമല്ല. വിപുലമായ ആഘോഷങ്ങൾക്കുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന വകുപ്പുകളുടെ നിലപാടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാനമായും പരിപാടി

തിരുവനന്തപുരം ∙ ഇക്കുറി കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയം ആഘോഷപരിപാടികൾ വേണ്ടെന്നുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ വയനാട് ഉരുൾപൊട്ടൽ മാത്രമല്ല. വിപുലമായ ആഘോഷങ്ങൾക്കുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന വകുപ്പുകളുടെ നിലപാടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാനമായും പരിപാടി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം കേരളീയത്തിന്റെ പേരിലുയർന്ന വിവാദങ്ങളും തിരിച്ചടിയായി. പരിപാടികൾ അവതരിപ്പിച്ച കലാകാരൻമാരിൽ ചിലർക്ക് ഇനിയും പ്രതിഫലം കിട്ടിയിട്ടുമില്ല.
സർക്കാർ ക്രോഡീകരിച്ച കണക്കുകൾ പ്രകാരം സ്പോൺസർഷിപ്പായി 11.47 കോടി രൂപയാണ് പിരിച്ചെടുത്തത്. പരിപാടിയുടെ നടത്തിപ്പിൽ പങ്കാളികളായ വിവിധ ഏജൻസികൾക്ക് 4.63 കോടി രൂപ കൊടുത്തുതീർക്കാനുണ്ട്. ഇതിനായി പണം അനുവദിച്ചെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. ടൂറിസം ഡയറക്ടർ 25 ലക്ഷം രൂപയാണു കേരളീയത്തിനായി ചെലവിട്ടത്. തിരുവനന്തപുരത്തു നടന്ന പരിപാടിക്കായി ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ വിഡിയോയും പോസ്റ്ററും പ്രദർശിപ്പിക്കാൻ 8.29 ലക്ഷം രൂപ ചെലവിട്ടു. മറ്റു ചെലവുകൾക്കായി 5.43 കോടിയും നൽകി.