‘കോണ്ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും’; വയനാട് ഉപതിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ച് നവ്യ ഹരിദാസ്
കൽപറ്റ∙ വയനാട് ലോക്സഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന നേതാക്കൾക്കൊപ്പമെത്തിയാണു പത്രിക സമർപ്പിച്ചത്. പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നു നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോടു പറഞ്ഞു.

നാലു ദിവസമായി പ്രചരണം വളരെ നന്നായി മുന്നോട്ടുപോകുന്നുണ്ട്. ബിജെപിയെ വയനാട്ടിലെ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. പ്രിയങ്ക ഗാന്ധിയുടെ റാലിയിൽ ജനപങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ അത് എത്രത്തോളം വോട്ടാകുമെന്നറിയില്ല. മറ്റു ജില്ലകളിൽനിന്നു കൊണ്ടുവരുന്ന ആളുകൾക്ക് വയനാട്ടിൽ വോട്ടു ചെയ്യാൻ സാധിക്കില്ല. കോൺഗ്രസിനു വലിയ തിരിച്ചടി നേരിടേണ്ടി വരും. പാർലമെന്റിൽ ഒപ്പിടാനുള്ള പേന സമ്മാനമായി ലഭിച്ചുവെന്നും നവ്യ ഹരിദാസ് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് അടിക്കടി നിലംപതിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഹരിയാനയിലുൾപ്പെടെ കോൺഗ്രസ് വളരെ ദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറി. പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോൾ, മുമ്പ് എംപിയായിരുന്ന അവരുടെ സഹോദരൻ രാഹുൽ ഗാന്ധി ഈ മണ്ഡലത്തിനു വേണ്ടി എന്തു ചെയ്തുവെന്ന ചോദ്യമാണ് ഉയരുന്നത്. ജനങ്ങളുടെ ആവശ്യം വികസനമാണ്. ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകണം. ഒരു പരിഹാരവുമുണ്ടക്കാൻ സാധിക്കില്ലെന്ന് രാഹുൽ തെളിയിച്ചതാണ്.
വയനാട്ടിൽ രണ്ട് എംപിമാരുണ്ടാകുമെന്നാണ് ഇന്നലെ രാഹുൽ ഗാന്ധി പറഞ്ഞത്. ഒരാളെത്തന്നെ തിരഞ്ഞെടുത്ത് അയച്ചതിന്റെ ദുഃഖവും ദുരിതവും വയനാട്ടിലെ ജനം അനുഭവിക്കുകയാണ്. രാഹുലിന് വട്ടപൂജ്യമാണ് നേട്ടമുണ്ടാക്കാൻ സാധിച്ചത്. ഒരു പൂജ്യം കൂടി ചേർന്നാൽ രണ്ട് വട്ടപൂജ്യമേ ഉണ്ടാകൂ. വയനാട്ടിൽ ഒരു വികസനവും ഉണ്ടാക്കാൻ കോൺഗ്രസിനു സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ എന്നിവരും നവ്യ ഹരിദാസിനൊപ്പമുണ്ടായിരുന്നു.