പത്തനംതിട്ട ∙ ഇന്നലെ രാവിലെ മുതൽ കേരളത്തിൽ പരക്കെ പെയ്ത മഴ ദാന ചുഴലിക്കാറ്റിന്റെ ‘ദാനം’. രണ്ടായിരത്തോളം കിലോമീറ്റർ അകലെ ഒഡീഷയിൽ വീശിയടിച്ച ചുഴലി കേരളത്തിലും മഴയായി പെയ്യിച്ചതിന്റെ സൂത്രധാരനായത് അറബിക്കടലിലെ അന്തരീക്ഷച്ചുഴി. അറബിക്കടലിൽ നിന്നുള്ള മഴമേഘങ്ങൾ കേരളത്തിനു മുകളിലൂടെ ചുഴലിക്കാറ്റിലേക്കു കേന്ദ്രീകരിച്ചതോടെ ദക്ഷിണേന്ത്യയാകെ ഇന്നലെ ദാനയുടെ മഴപ്പുതപ്പിനടിയിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഇന്നലെ രാവിലെ മുതൽ കേരളത്തിൽ പരക്കെ പെയ്ത മഴ ദാന ചുഴലിക്കാറ്റിന്റെ ‘ദാനം’. രണ്ടായിരത്തോളം കിലോമീറ്റർ അകലെ ഒഡീഷയിൽ വീശിയടിച്ച ചുഴലി കേരളത്തിലും മഴയായി പെയ്യിച്ചതിന്റെ സൂത്രധാരനായത് അറബിക്കടലിലെ അന്തരീക്ഷച്ചുഴി. അറബിക്കടലിൽ നിന്നുള്ള മഴമേഘങ്ങൾ കേരളത്തിനു മുകളിലൂടെ ചുഴലിക്കാറ്റിലേക്കു കേന്ദ്രീകരിച്ചതോടെ ദക്ഷിണേന്ത്യയാകെ ഇന്നലെ ദാനയുടെ മഴപ്പുതപ്പിനടിയിലായി. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ചുഴലികൾക്ക് വിവിധ രാജ്യങ്ങൾ നൽകുന്ന പേരുകളുടെ പട്ടികയിലേക്കു ഖത്തർ നിർദേശിച്ചതാണ് ദാന എന്ന അറബിപ്പേര്.

ഉദാരമായി നൽകുക എന്ന് അർഥം. ഇന്നലെ പുലർച്ചെ ഒഡീഷയിൽ ചുഴലി കരയിലേക്കു കയറിയ സമയം മുതൽ കേരളത്തിന്റെ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോരത്തും പേര് അന്വർഥമാക്കി ദാന ചുഴലിയുടെ ഭാഗമായ മഴ ഉദാരമായി പെയ്തിറങ്ങി. ഉച്ചകഴിഞ്ഞ് കിഴക്കു നിന്നു മിന്നലോടെ എത്തുന്ന തുലാവർഷത്തിന്റെ പതിവുരീതി വിട്ട്  പടിഞ്ഞാറു നിന്നു വീശിയ കാറ്റിൽ മഴ എത്തുന്നതിന്റെ റഡാർ ഇമേജുകൾ ഇതിനു തെളിവായി. തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം അവസാനിച്ച 12 മണിക്കൂറിൽ 10 സെന്റീമീറ്ററോളം കനത്ത മഴ ലഭിച്ചതായാണ് കണക്ക്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടും 9 സെമീയിൽ അധികം മഴ രേഖപ്പെടുത്തി.

ADVERTISEMENT

തുലാമഴയ്ക്ക് കളം ഒരുങ്ങി

അതേസമയം, ദാന ചുഴലിക്കാറ്റ് കരയിലേക്ക് കയറി കെട്ടടങ്ങിയതിനെ തുടർന്ന് കേരളത്തിൽ തുലാമഴയ്ക്കു കളമൊരുങ്ങിയതായി നിരീക്ഷകർ പറഞ്ഞു. തെക്കൻ അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ടത് കേരളത്തിൽ വരുംദിവസങ്ങളിൽ ഉച്ചകഴിഞ്ഞുള്ള തുലാമഴയ്ക്കു വഴിയൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

ADVERTISEMENT

ഒക്ടോബർ 1 മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ലഭിക്കേണ്ട തുലാമഴയിൽ 14 % കുറവുണ്ട്. 25 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 21 സെമീ. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ആവശ്യത്തിലും അധികം മഴ കിട്ടിയത്. തുലാമഴ ഏറ്റവുമധികം ലഭിക്കേണ്ട പത്തനംതിട്ടയിൽ 32 %, ഇടുക്കിയിൽ 16% എന്നിങ്ങനെയാണ് മഴക്കുറവ്. തുലാമഴ വരവറിയിക്കുന്നതോടെ ആവശ്യത്തിനു ജലം സംഭരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ്.

English Summary:

Cyclone Danu's Long Reach: Unexpected Rains Drench Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT