ആലപ്പുഴ∙ എൽഡിഎഫ് എംഎൽഎമാരെ 100 കോടി രൂപ നൽകി കൂറുമാറ്റാൻ താൻ ശ്രമിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ ആന്റണി രാജു എംഎൽഎ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും തോമസ് കെ.തോമസ് എംഎൽഎ. ‘‘വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. അതു മുഖ്യമന്ത്രിയോടു നേരിട്ട് ആവശ്യപ്പെടും. കുട്ടനാട് സീറ്റ് ആന്റണി രാജുവിന്റെ പാർട്ടിക്കു കിട്ടാൻ വേണ്ടിയാണ് ഈ ആരോപണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംഎൽഎമാർ എപ്പോഴും കയറിയിറങ്ങുന്ന നിയമസഭയുടെ ലോബിയിൽ 100 കോടിയുടെ ഇടപാട് ആരെങ്കിലും ചർച്ച ചെയ്യുമോ? 5,000 രൂപയെങ്കിലും വാടകയുള്ള ഹോട്ടൽമുറിയെടുക്കില്ലേ? 100 കോടിയെന്നൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്തിനാണു ഞാൻ 100 കോടി നൽകി രണ്ട് എംഎൽഎമാരെ വാങ്ങുന്നത്? ഷോകേസിൽ വയ്ക്കാനോ? അജിത് പവാറിനും കേരളത്തിലെ എംഎൽഎമാരെ വേണ്ട. അവർക്കു മഹാരാഷ്ട്ര മതി. കോവൂർ കുഞ്ഞുമോനും ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

ADVERTISEMENT

എൻസിപി പിളർന്ന ശേഷം അജിത് പവാറിന്റെ പരിപാടിയിൽ എന്നെ കണ്ടിട്ടുണ്ടോ? ഞങ്ങളെ തേടി ആരും വന്നിട്ടുമില്ല. അജിത് പവാറും പ്രഫുൽ പട്ടേലും പാർട്ടി വിട്ടതിൽ ഞങ്ങൾക്കു വിഷമമുണ്ട്. വലിയ അടുപ്പമുള്ളവരാണ് അവർ. അജിത് പവാറിനെ കാണാൻ ഇടനിലക്കാരന്റെ ആവശ്യവുമില്ല. എംഎൽഎമാരെ പിടിക്കാൻ പോകേണ്ടത് അജിത് പവാറിന്റെ പാർട്ടി നേതാക്കളല്ലേ? എനിക്ക് ആ പാർട്ടിയുമായി ബന്ധമില്ലല്ലോ.

ആന്റണി രാജുവിന്റെ വിരോധത്തിനു കാരണം എന്തെന്നറിയില്ല. എന്റെ ജ്യേഷ്ഠൻ തോമസ് ചാണ്ടിയെ ഒരേ മുന്നണിയിലിരുന്ന് ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് ആന്റണി രാജുവാണ്. ഇപ്പോഴത്തെ നീക്കം കുട്ടനാട് സീറ്റിനു വേണ്ടിയാകാം. തോമസ് ചാണ്ടി രണ്ടു തവണ തോൽപിച്ചത് ആന്റണി രാജുവിന്റെ പാർട്ടിയെയാണ്. കഴിഞ്ഞ തവണയും കുട്ടനാട് കിട്ടാൻ കുറേ ശ്രമിച്ചു. തോമസ് കെ.തോമസ് മന്ത്രിയാകില്ലെന്നും താൻ ഒരു ടോർപിഡോ വച്ചിട്ടുണ്ടെന്നും അടുത്തിടെ ഒരു വിവാഹസ്ഥലത്തുവച്ച് ആന്റണി രാജു പറഞ്ഞതായി അറിഞ്ഞു.
ആന്റണി രാജുവിനോടു അന്നുമിന്നും മാനസികമായി അടുപ്പമില്ല. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ ഒരു ശുപാർശയ്ക്കു പോലും പോയിട്ടുമില്ല’’ – വാർത്താസമ്മേളനത്തിൽ തോമസ് കെ. തോമസ് പറഞ്ഞു.

English Summary:

100 Crore Bribery Scandal Rocks Kerala Politics, MLA Thomas K. Thomas Denies Involvement