സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പു ചോദിച്ച് യമുനയിൽ ഇറങ്ങി, ബിജെപി അധ്യക്ഷന് ശാരീരികാസ്വാസ്ഥ്യം
ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂഡൽഹി ∙ ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യമുന ശുദ്ധീകരണത്തിനു ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി നേതാവ് വീരേന്ദ്ര സച്ച്ദേവ യമുനയിലിറങ്ങിയത്. സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പു ചോദിച്ച് പ്രസ്താവന നടത്തിയ ശേഷമാണ് നദിയിലിറങ്ങി മുങ്ങി പരിഹാരം ചെയ്തത്.
വെള്ളത്തിൽ മുങ്ങിയതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട വീരേന്ദ്ര സച്ച്ദേവയ്ക്ക് കടുത്ത ചൊറിച്ചിലുമുണ്ടായി. തുടർന്ന് ത്വക്കിൽ തടിച്ച പാടുകളും പ്രത്യക്ഷപ്പെട്ടു. ആർഎംഎൽ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന് ഡോക്ടർമാർ 3 ദിവസത്തേക്ക് മരുന്നു നൽകി പറഞ്ഞയച്ചു. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാ നദിയിൽ കുറച്ചു ദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. എന്നാൽ ബിജെപി ഭരിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിൽനിന്നുള്ള മലിനജലം നദിയിലേക്കു തള്ളുന്നതിനാലാണു വിഷപ്പത ഉണ്ടാ