ന്യൂഡൽഹി∙ വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കുനേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണ് ഇത്. ടെലിവിഷനിൽ ഇതുസംബന്ധിച്ച വാർത്ത കണ്ടപ്പോൾ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. ടെലിവിഷനിൽ ഇതു സംബന്ധിച്ച വാർത്ത കണ്ടപ്പോൾ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പതിനേഴുകാരനെ പൊലീസ്  കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കുമിടെ രണ്ടു ഭീഷണി സന്ദേശങ്ങൾ ഡൽഹി വിമാനത്താവളത്തിന് ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ ഡൽഹിയിലെ രാജപുരിയിൽ നിന്നുള്ള ശുഭം ഉപാധ്യായയുടെ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ശ്രദ്ധ ലഭിക്കുന്നതിനായി നടത്തിയ വ്യാജ ബോംബ് ഭീഷണിയാണെന്ന് യുവാവ് കുറ്റസമ്മതം നടത്തിയത്. പന്ത്രണ്ടാം തരം വരെ പഠിച്ച യുവാവ് തൊഴിൽ രഹിതനാണ്. 

ADVERTISEMENT

വിമാനങ്ങൾക്കു നേരെയുള്ള വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രം കർശന നിർദേശം നൽകി. തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികൃതരെ വിവരമറിയിക്കണമെന്ന് ഐടി മന്ത്രാലയം അറിയിച്ചു. വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

25-year-old arrested for making hoax bomb threats to airplanes; youth claims he did it for attention

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT