വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു, പിറ്റേന്ന് തീർഥയാത്ര; പൊതുമേഖലാ സ്ഥാപനത്തിലെ മുൻ ഉന്നതനായ 75കാരൻ ഒളിവിൽ
മരട് (കൊച്ചി) ∙ വീട്ടുജോലിക്ക് എത്തിയ ഒഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(23) ലൈംഗികമായി പീഡിപ്പിച്ച വീട്ടുടമയ്ക്കായി പൊലീസ് അന്വേഷണം. വൈറ്റില സിൽവർ സാൻഡ് ദ്വീപിലെ താമസക്കാരനും പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥനുമായ കെ.ശിവപ്രസാദിന് (75) എതിരെയാണു മരട് പൊലീസ് കേസെടുത്തത്. 15ന് ആയിരുന്നു

മരട് (കൊച്ചി) ∙ വീട്ടുജോലിക്ക് എത്തിയ ഒഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(23) ലൈംഗികമായി പീഡിപ്പിച്ച വീട്ടുടമയ്ക്കായി പൊലീസ് അന്വേഷണം. വൈറ്റില സിൽവർ സാൻഡ് ദ്വീപിലെ താമസക്കാരനും പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥനുമായ കെ.ശിവപ്രസാദിന് (75) എതിരെയാണു മരട് പൊലീസ് കേസെടുത്തത്. 15ന് ആയിരുന്നു സംഭവം. 17നു തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറയുന്നു.
15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു പ്രതി ജൂസിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം കടന്നു പിടിച്ചു എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. തന്റെ ബോധം മറഞ്ഞതിനാൽ തുടർന്നു നടന്നതൊന്നും അറിയില്ലെന്നും ഇവർ പൊലീസിനോടു പറഞ്ഞു. ഇതിനാൽ, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനൽ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ, തുടർന്നു നടത്തിയ വൈദ്യ പരിശോധനയുടെ റിപ്പോർട്ടും ഡോക്ടറുടെ സാക്ഷ്യവും പീഡനം നടന്നതു സ്ഥിരീകരിച്ചു. ഇതോടെ പീഡനക്കുറ്റം ചുമത്താൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ പിറ്റേന്നു രാവിലെ യുവതിയെ വീട്ടിൽ തനിച്ചാക്കി പ്രതിയും കുടുംബവും തീർഥയാത്ര പോയിരുന്നു. ഈ സമയത്തു, യുവതി നഗരത്തിൽ വീട്ടുജോലി ചെയ്യുന്ന ബന്ധു വഴി അതിഥിത്തൊഴിലാളികൾക്കു വേണ്ടിയുള്ള സാമൂഹിക സംഘടനയെ (സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡവലപ്മെന്റ്– സിഎംഐഡി) സംഭവം അറിയിച്ചു. ഇവർ വിവരം നൽകിയതോടെ പൊലീസ് എത്തിയാണു യുവതിയെ വീട്ടിൽ നിന്നു രക്ഷപ്പെടുത്തിയത്. യുവതിയുടെ ആദ്യ മൊഴി മുഖവിലയ്ക്കെടുക്കാതെ പൊലീസ് നടത്തിയ പരിശോധനയും തുടരന്വേഷണവുമാണു സംഭവം പുറത്തുകൊണ്ടു വന്നത്.