‘എന്റെ പിതാവ് കൊല്ലപ്പെട്ടു’: നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധം– വിഡിയോ
ജറുസലം ∙ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ഇസ്രയേൽ പൗരന്മാർ. ഒക്ടോബർ 7ന് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണു നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. ഹമാസ് ആക്രമണത്തിന്റെ വാർഷിക അനുസ്മരണച്ചടങ്ങിനിടെ ആയിരുന്നു സംഭവം. പ്രതിഷേധത്തെ തുടർന്ന് ഒരു

ജറുസലം ∙ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ഇസ്രയേൽ പൗരന്മാർ. ഒക്ടോബർ 7ന് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണു നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. ഹമാസ് ആക്രമണത്തിന്റെ വാർഷിക അനുസ്മരണച്ചടങ്ങിനിടെ ആയിരുന്നു സംഭവം.
പ്രതിഷേധത്തെ തുടർന്ന് ഒരു മിനിറ്റിലേറെ നെതന്യാഹുവിനു പ്രസംഗിക്കാനായില്ല. ‘എന്റെ പിതാവ് കൊല്ലപ്പെട്ടു’ എന്ന് ഒരു പ്രതിഷേധക്കാരൻ ആവർത്തിച്ചു വിളിച്ചുപറയുന്ന വിഡിയോ പുറത്തുവന്നു. ഗാസയിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹു ഭരണകൂടത്തിനുമേൽ പൊതുജനങ്ങളിൽനിന്നും നയതന്ത്ര മേഖലയിൽനിന്നും സമ്മർദം കൂടുന്നതിനിടെയാണു പ്രതിഷേധം.
ഗാസയിലെ തടവുകാരെ മോചിപ്പിക്കാനുള്ള ചർച്ചകൾ ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഹമാസ് നേതാവ് യഹ്യ സിൻവറിനെ ഇസ്രയേൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് വധിച്ചിരുന്നു. ഇതോടെയാണ്, ശേഷിക്കുന്ന തടവുകാരുടെ കുടുംബങ്ങളും പാശ്ചാത്യ നേതാക്കളും ഇസ്രയേൽ സർക്കാരിനോടു കരാർ ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാക്കിയത്. ഗാസയിലുള്ള 97 തടവുകാരെ മോചിപ്പിക്കുന്നതിനു സിൻവർ പ്രധാന തടസ്സമായിരുന്നു എന്നാണ് ഇസ്രയേൽ, യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഇതിൽപ്പെട്ട 34 ബന്ദികളും മരിച്ചെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിഗമനം.