ADVERTISEMENT

അമൃത്‌സർ∙ പഞ്ചാബിൽ വൻ ലഹരിവേട്ട. അമൃത്‌സറിലെ വെയർഹൗസിൽ നിന്ന് 105 കിലോഗ്രാം ഹെറോയിനടക്കം 150 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. ആറു തോക്കുകളും പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. 

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. പാക്കിസ്ഥാനിൽ നിന്നും ജലമാർഗമാണ് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്. ടയറുകളുടെ വലിയ ട്യൂബുകളിലാണ് ലഹരി കടത്തിയിരുന്നത്. അറസ്റ്റിലായ നവ്ജോത് സിങ്, ലവ്പ്രീത് കുമാർ എന്നിവർ രാജ്യാന്തര ലഹരികടത്തു സംഘത്തിലെ അംഗങ്ങളാണെന്ന് കരുതുന്നു.

പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയെന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ചിത്രം പങ്കുവച്ച് പഞ്ചാബ് ഡിജിപി എക്സിൽ കുറിച്ചു.

English Summary:

Punjab Police seizes 105 kg of heroin in state's biggest smuggling bust

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com