തമിഴകം തിരയിൽ കണ്ടു ശീലിച്ച അതേ ദളപതിയായിരുന്നു വിക്രവണ്ടിയിലെ കൂറ്റൻ വേദിയിൽ, ആർത്തിരമ്പുന്ന രണ്ടു ലക്ഷത്തോളം ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാരകശേഷിയുള്ള മാസ് ഡയലോഗുകൾ കൊണ്ട് സ്ക്രീനിലെ വില്ലന്മാരെ തവിടുപൊടിയാക്കുന്ന നായകന്റെ, മൂർച്ചയുള്ള ഭാഷയും അപാര ആത്മവിശ്വാസമുള്ള ശരീരഭാഷയും കൊണ്ട് സദസ്സിനെ ഇളക്കി മറിച്ച വിജയ്, ഇതേ മാസ് പ്രകടനം രാഷ്ട്രീയക്കളത്തിലും കാഴ്ച വച്ചാൽ തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിലവിലെ സമവാക്യങ്ങളെല്ലാം തകിടംമറിഞ്ഞേക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴകം തിരയിൽ കണ്ടു ശീലിച്ച അതേ ദളപതിയായിരുന്നു വിക്രവണ്ടിയിലെ കൂറ്റൻ വേദിയിൽ, ആർത്തിരമ്പുന്ന രണ്ടു ലക്ഷത്തോളം ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാരകശേഷിയുള്ള മാസ് ഡയലോഗുകൾ കൊണ്ട് സ്ക്രീനിലെ വില്ലന്മാരെ തവിടുപൊടിയാക്കുന്ന നായകന്റെ, മൂർച്ചയുള്ള ഭാഷയും അപാര ആത്മവിശ്വാസമുള്ള ശരീരഭാഷയും കൊണ്ട് സദസ്സിനെ ഇളക്കി മറിച്ച വിജയ്, ഇതേ മാസ് പ്രകടനം രാഷ്ട്രീയക്കളത്തിലും കാഴ്ച വച്ചാൽ തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിലവിലെ സമവാക്യങ്ങളെല്ലാം തകിടംമറിഞ്ഞേക്കാം.

സ്ക്രീനിനു പുറത്ത് മൃദുഭാഷിയും ഏറെക്കുറെ അന്തർമുഖനുമായിരുന്ന വിജയ് രാഷ്ട്രീയപ്രവേശനം ലക്ഷ്യമായി പ്രഖ്യാപിച്ച ശേഷമാണ് പൊതുവേദികളിൽ ഉറച്ച വാക്കുകളുപയോഗിച്ചു തുടങ്ങിയത്. ആരാധകക്കൂട്ടായ്മകളിലും പിന്നീട് രാഷ്ട്രീയ യോഗങ്ങളിലും എതിരാളികളെ ഉന്നമിട്ടു ‘കുട്ടിക്കഥ’കളുള്ള പ്രസംഗങ്ങൾ നടത്തുമ്പോഴും ഭാഷയുടെ കടുപ്പം അതിരുവിടാതെ നോക്കിയിരുന്നു. എന്നാൽ വില്ലുപുരത്തെ വിക്രവാണ്ടിയിൽ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ, ആ പതിവു ശൈലി വിട്ട് ഡിഎംകെയെയും മുഖ്യമന്ത്രി സ്റ്റാലിനെയും നേരിട്ടാക്രമിക്കുകയായിരുന്നു വിജയ്. ഒരു കുടുംബം തമിഴകത്തെ കൊള്ളയടിക്കുന്നെന്നും ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ് പറ്റിക്കുന്നുവെന്നും തുറന്നടിച്ചപ്പോൾ ആരാധകർ പോലും ഞെട്ടിയിട്ടുണ്ടാവണം. സമ്മേളനത്തിനു തൊട്ടുമുൻപ് വിജയ്ക്ക് ആശംസ നേർന്നവരിൽ ഡിഎംകെയുടെ ഭാവി തലൈവർ ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു എന്നതുമോർക്കണം.

ADVERTISEMENT

സമ്മേളന വേദിയിൽ സ്വാതന്ത്ര്യസമരസേനാനികളെ ആദരിച്ച വിജയ്, തന്തൈ പെരിയാറെയും അംബേദ്കറെയും എംജിആറിനെയുമൊക്കെ ആദരവോടെ സ്മരിച്ചാണ് പ്രസംഗിച്ചത്. സാമൂഹിക നീതിയും സമത്വവും മതേതരത്വവുമൊക്കെ സമാസമം എടുത്തുപയോഗിച്ച പ്രസംഗം താൻ സമൂഹത്തിലെ സാധാരണക്കാർക്കൊപ്പമാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതായിരുന്നു. ക്യാപ്റ്റൻ വിജയകാന്തും കമൽഹാസനുമടക്കമുള്ള സൂപ്പർ താരങ്ങൾക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയ രാഷ്ട്രീയക്കളരിയിൽ വിജയ് പക്ഷേ മാതൃകയാക്കുന്നത് എംജിആറിന്റെ വഴിയാണ്. പ്രസംഗത്തിലെ എംജിആർ പരാമർശവും അണികളോടുള്ള അൻപും അവരിലൊരാൾതന്നെയെന്ന പ്രഖ്യാപനവും അതിലേക്കാണു വിരൽ ചൂണ്ടുന്നത്. ആരാധകരുടെ വോട്ടിനപ്പുറം. ദലിതർ അടക്കമുള്ള സാധാരണക്കാരുൾപ്പെടുന്ന വലിയ വോട്ടുബാങ്കിനെയാണ് വിജയ് ലക്ഷ്യമിടുന്നതെന്നതിന് ‘ടിവികെ മാനാടി’ലെ പ്രസംഗം അടിവരയിടുന്നു.

തന്തൈ പെരിയാർ തന്നെയായിരിക്കും തന്റെ രാഷ്ട്രീയ പാർട്ടിയുടെ വഴികാട്ടിയെന്ന് വിജയ് പറഞ്ഞു. തന്തൈ പെരിയാർ കാണിച്ചു തന്ന രാഷ്ട്രീയമല്ല ദ്രാവിഡ മോഡൽ പറയുന്നവരുടേതെന്ന് വിമർശിച്ച വിജയ്, ജാതിക്കും മതത്തിനും വർണത്തിനും അതീതമായി, സമത്വത്തിൽ ഊന്നിയ പുതിയ രാഷ്ട്രീയമാണ് താൻ അവതരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

ADVERTISEMENT

രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമക്കാരെ ‘കൂത്താടി’ എന്നു പരിഹസിക്കാറുണ്ടെന്നു പറഞ്ഞ വിജയ്, കലയുടെയും കലാകാരന്റെയും പ്രസക്തിയും സാമൂഹിക പ്രതിബദ്ധതയും എടുത്തുപറഞ്ഞാണ് അതിനെ നേരിട്ടത്. ഇടയ്ക്ക്, പാർട്ടിയുടെ നയപരിപാടികളുടെ പട്ടിക നോക്കാനല്ലാതെ കുറിപ്പുകളുടെയോ പ്രോംപ്റ്ററിന്റെയോ സഹായമില്ലാതെ, തന്റെ മുന്നിലെ സദസ്സിനെ നോക്കി കത്തിക്കയറി. കുറച്ചുനേരം മൈക്ക് കയ്യിലെടുത്ത് പ്രസംഗപീഠത്തിൽനിന്നു വേദിയുടെ മുൻഭാഗത്തുവന്നു സംസാരിക്കുകയും ചെയ്തു. ഡയലോഗിന്റെ മൂർച്ച കുറയാതെ, മോഡുലേഷൻ തെറ്റാതെ, അതിന്റെ വൈകാരികത മുഖത്തും ശരീരഭാഷയിലും പ്രതിഫലിപ്പിക്കാൻ ഇരുത്തംവന്ന ഒരു അഭിനേതാവിന് എളുപ്പമാണ്. പക്ഷേ അങ്ങനെയൊരു ദീർഘപ്രസംഗം നടത്തുക എളുപ്പമല്ല. ദളപതി വിജയ് വിക്രവണ്ടിയിെല വേദിയിൽ തന്റെ ഹൃദയത്തിൽനിന്നെന്നവണ്ണം സംസാരിച്ചത് തമിഴ് ജനതയെ എങ്ങനെയാണു സ്വാധീനിക്കുകയെന്നു പ്രവചിക്കുക എളുപ്പമല്ല. 

2026 തമിഴ്നാടിനെ സംബന്ധിച്ച് നിർണായകമായ വർഷമായി മാറുകയാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി ഡിഎംകെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആണെന്ന് ഉറപ്പിച്ച വിജയ്ക്ക്, ഇനിയുള്ള ദിവസങ്ങ‍ൾ ഏറെ നിർണായകമാണ്. ഒന്നര വർഷത്തിനപ്പുറം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി തമിഴക വെട്രി കഴകം ഇറങ്ങുമ്പോൾ ആരെല്ലാം വാഴും? ആരെല്ലാം വീഴും? കാത്തിരുന്ന് കാണാം.

English Summary:

Vijay ignites Vikram chariot with a fiery speech against Stalin; will he raise the 'sword of change' like MGR?