ഹോർത്തൂസ് ജനകീയ ഉത്സവമായി മാറും: ബിനാലെ, മലയാള മനോരമ പവലിയനുകൾ ഉദ്ഘാടനം ചെയ്ത് മന്ത്രി റിയാസ്
കോഴിക്കോട്∙ കലാസാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസ് ജനകീയ ഉത്സവമായി മാറുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഹോർത്തൂസ് കൊച്ചി ബിനാലെ പവലിയനും മലയാള മനോരമ പവലിയനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എല്ലാ സാഹിത്യ ഒത്തുകൂടലുകളെയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഹോർത്തൂസ്

കോഴിക്കോട്∙ കലാസാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസ് ജനകീയ ഉത്സവമായി മാറുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഹോർത്തൂസ് കൊച്ചി ബിനാലെ പവലിയനും മലയാള മനോരമ പവലിയനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എല്ലാ സാഹിത്യ ഒത്തുകൂടലുകളെയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഹോർത്തൂസ് കോഴിക്കോട് നടത്താൻ മനോരമ തീരുമാനിച്ചപ്പോൾ അത് രണ്ടും കയ്യും നീട്ടി കോഴിക്കോട്ടെ ജനം സ്വീകരിച്ചു കഴിഞ്ഞു. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് സന്തോഷിക്കാനും കൂടുതൽ ഐക്യത്തോടെ മുന്നോട്ടു പോകാനും ഇത്തരം പരിപാടികളിലൂടെ സാധിക്കും.
കോഴിക്കോട്ടെ കലാസ്വാദകരായ ജനങ്ങളെ സംബന്ധിച്ച് ആഹ്ലാദം നൽകുന്ന കാര്യമാണ്. കൊച്ചി ബിനാലെയുടെ സമയം നോക്കി ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ എത്താൻ തുടങ്ങി. പിന്നീട് കേരളത്തിന്റെ പ്രധാനപ്പെട്ട പരിപാടിയായി അത് മാറുകയും ചെയ്തു. ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിലൂടെ ആ പ്രദേശത്തെക്കൂടി ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും. അതിന് തയാറായ മലയാള മനോരമയെ അഭിനന്ദിക്കുന്നു. കോഴിക്കോട് സാംസ്കാരിക കേന്ദ്രം വേണമെന്നള്ള ബേപ്പൂർ സുൽത്താന്റെ ദീർഘകാലമായുള്ള സ്വപ്നം അധികം വൈകാതെ പൂർത്തിയാകാൻ പോകുന്നു. ഭാവിയിൽ ഇത്തരം പരിപാടി സംഘടിപ്പിക്കാവുന്ന കേന്ദ്രമായി അത് മാറും. ഇത്തരം പരിപാടികൾ ഇനിയും കോഴിക്കോട് നടത്താനുള്ള എല്ലാ പിന്തുണയും അറിയിക്കുന്നു’’ – അദ്ദേഹം പറഞ്ഞു.
മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. ഹോർത്തൂസ് ഡയറക്ടർ എൻ.എസ്.മാധവൻ, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, മേയ്ത്ര ഹോസ്പിറ്റൽ സിഇഒ നിഹാജ് ജി.മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ എസ്.എൻ.സുജിത്, പി.എസ്.ജലജ എന്നിവരാണ് ആർട് പവിലിയൻ ക്യൂറേറ്റ് ചെയ്യുന്നത്. 43 പേരുടെ മുന്നൂറിലേറെ കലാവിന്യാസങ്ങളുണ്ട്. മേയ്ത്ര ഹോസ്പിറ്റലാണ് സ്പോൺസർമാർ.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/