ബെംഗളൂരു∙ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷനു കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരനായ യുവാവിനെയും രഞ്ജിത്തിനെയും ഒരാഴ്ചയ്ക്കകം തന്നെ മൊഴിയെടുക്കാൻ വിളിച്ച് വരുത്തും. ലൈംഗിക പീഡനം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷനു കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരനായ യുവാവിനെയും രഞ്ജിത്തിനെയും ഒരാഴ്ചയ്ക്കകം തന്നെ മൊഴിയെടുക്കാൻ വിളിച്ച് വരുത്തും. ലൈംഗിക പീഡനം, ഐടി ആക്ട് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 

2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. തന്റെ നഗ്ന ചിത്രങ്ങൾ രഞ്ജിത്ത് ഫോണിൽ പകർത്തിയെന്നും യുവാവ് പരാതിയിൽ പറയുന്നു. കോഴിക്കോട് കസബ പൊലീസാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് കർണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസിൽ നിന്നും കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയത്.

English Summary:

Bengaluru police registered case against director Ranjith