കൊച്ചി∙ ഓടിക്കൊണ്ടിരുന്ന കെയുആർടിസി എസി ലോഫ്ലോർ ബസിന് തീപിടിച്ചതിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തൊടുപുഴയ്ക്ക് പോകാനുള്ള ബസ് എറണാകുളം സ്റ്റാൻഡിൽനിന്ന് ചിറ്റൂർ റോഡ് വഴി എംജി റോഡിലേക്ക് കടക്കുന്നതിനു മുൻപായിരുന്നു തീപിടിത്തം. അധികം തിരക്കില്ലാത്ത റോഡ് ആയതിനാലും സമീപത്ത് പെട്രോൾ പമ്പോ മറ്റോ ഇല്ലാതിരുന്നതിനാലുമാണ് വൻ അപകടം ഒഴിവായതെന്നു വിദഗ്ധർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ റോഡിൽ ഇയ്യാട്ടുമുക്ക് ജംക്‌ഷനിലേക്ക് എത്തിയതോടെ ബസിന്റെ എൻജിൻ പെട്ടെന്ന് ഓഫാവുകയും ഫയർ അലാം അടിക്കുകയും ചെയ്തു. അതോടെ തീപിടിത്ത സാധ്യത ഡ്രൈവർക്കു മനസ്സിലായി. ഇതേ സമയത്തു തന്നെയാണ് പിന്നാലെ വന്ന ബൈക്ക് യാത്രികൻ ബസിന്റെ പുറകിൽനിന്ന് പുക ഉയരുന്ന കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തിയത്. ബസ് നിർത്തി ഉടൻ യാത്രക്കാരെ വാതിലുകൾ വഴി വേഗം പുറത്തിറക്കുകയായിരുന്നെന്ന് കണ്ടക്ടർ രാജീവ് പറഞ്ഞു.

ADVERTISEMENT

ഡ്രൈവറും കണ്ടക്ടറും അടക്കം 28 പേരാണ് ബസിൽ ഉണ്ടായിരുന്നത്. തീ ബസിന്റെ പിൻഭാഗത്ത് ആളിപ്പടർന്നു തുടങ്ങിയപ്പോഴേക്കും മുഴുവൻ യാത്രികരേയും പുറത്തെത്തിക്കാനായതാണ് ആളപായമൊഴിവാകാൻ സഹായമായത്. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ തൊടുപുഴയ്ക്ക് വിട്ടു. സമീപത്തുണ്ടായിരുന്ന കടകളിലെ ചിലർക്ക് പുകയും മറ്റുമേറ്റ് ദേഹാസ്വാസ്ഥ്യമുണ്ടായതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.

ബസിന്റെ പിന്‍ഭാഗത്തുനിന്ന് ആദ്യം പുകയുയരുകയും പിന്നാലെ കത്തിത്തുടങ്ങി തീഗോളമായി മാറുകയുമായിരുന്നു. തീ ആളിപ്പടരുന്നത് തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കടവന്ത്രയിൽനിന്നു രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലായിരുന്നു തീ നിയന്ത്രണവിധേയമായത്. വാഹനത്തിന്റെ ഇന്ധന ടാങ്ക് ബസിന്റെ വശത്തുണ്ട്. എൻജിന്‍ പിൻഭാഗത്തുമാണ്. എന്നാൽ ഇവ വലിയൊരു പൊട്ടിത്തെറിയിലേക്ക് പോകുന്നതിനു മുൻപു തീയണയ്ക്കാൻ സാധിച്ചു. തീപിടിത്തത്തിൽ ബസിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു.

ADVERTISEMENT

ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന് 4–5 വ‍ർഷം മാത്രം പഴക്കമേ ഉള്ളൂ എന്നും കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യുന്ന ബസാണെന്നും ബസ് ജീവനക്കാർ പറയുന്നു. ഇന്നു മൂന്നു ട്രിപ് നടത്തിയ ശേഷം നാലാമത്തെ ട്രിപ്പിലാണ് അപകടമുണ്ടായത്. അതുകൊണ്ടു തന്നെ വയറിങ് ഷോർട്ട് ആയതാവാം അപകടകാരണമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ പ്രാഥമിക നിഗമനം. കെഎസ്ആർടിസി, മോട്ടർ വാഹന വകുപ്പ്, പൊലീസ് ഇവരുടെ വിശദമായ പരിശോധനയിൽ മാത്രമേ തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമാവുകയുള്ളൂ.

English Summary:

KSRTC Bus Catches Fire in Ernakulam, Passengers Escape Unharmed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT