ബത്തേരി ∙ വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിൽ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടുകാർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. രാഹുൽ ഗാന്ധി വയനാടിന്റെ എംപി ആയിരിക്കുമ്പോൾ അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട്ടിലെത്തിയപ്പോഴാണ്, ബുദ്ധിമുട്ടുന്ന ജനങ്ങളെ എങ്ങനെയാണ് ഈ ജനത സഹായിക്കുന്നതെന്ന് മനസിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി. (Photo: Arranged)

വയനാട്ടുകാർ ജാതിയോ മതമോ മറ്റു കാര്യങ്ങളോ നോക്കാതെ എല്ലാവരേയും സഹായിച്ചു. പോരാട്ടത്തിന്റെ ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്. ബ്രിട്ടിഷുകാർക്കെതിരെ വയനാടൻ ജനത ശക്തമായി പോരാടി. ഇവിടുത്തെ പ്രകൃതിയും ഭൂമിയും അതിമനോഹരമാണ്. മതസൗഹാർദത്തിന്റെ പാരമ്പര്യവും ചരിത്രങ്ങളുമാണ് വയനാട്ടിലേത്. ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ എന്ന നിലയിൽ വയനാട്ടിലെ ജനങ്ങൾ സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു. വയനാടിനെ പ്രതിനീധീകരിക്കുക വഴി ഇന്ത്യയിലെ ഏറ്റവും അനുഗൃഹീതമായ വ്യക്തി താനാവുമെന്നും പ്രിയങ്ക പറഞ്ഞു.

ADVERTISEMENT

ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സമയത്ത് നമ്മൾ ജീവിക്കുന്നത് എല്ലാ ദുരിതങ്ങളും നേരിട്ടാണ്. വിവിധ സമുദായങ്ങൾക്കിടയിൽ ഭയവും ഛിദ്രവും വിദ്വേഷവും വളർത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. മണിപ്പുരിൽ എന്താണ് നടക്കുന്നതെന്ന് നമുക്കറിയാം. ഈ രാജ്യത്തു മുഴുവൻ അവർ ഭയവും വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ഭരണഘടനാമൂല്യങ്ങളെ നിരന്തരം ബിജെപി അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ നടപ്പിലാക്കുന്നത്. സാധാരണക്കാരോടും കർഷകരോടും ആദിവാസികളോടും യാതൊരു ദയയുമില്ല. ആദിവാസികളുടെ ഭൂമികൾ വൻകിടക്കാർക്ക് നൽകുന്നു. മിനിമം താങ്ങുവില നൽകുമെന്ന് പൊള്ളയായ വാഗ്ദാനം നൽകി കർഷകരെ വഞ്ചിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലെത്തി. മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടും അവർക്ക് യാതൊരു ഭാവിയുമില്ല. രാത്രിയാത്രാ നിരോധനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു പ്രവർത്തകൻ സമീപിച്ചിരുന്നു. ഇതടക്കം വയനാടിന്റെ ഓരോ പ്രശ്നത്തെയും കുറിച്ച് എനിക്ക് ബോധ്യമുണ്ട്– പ്രിയങ്ക പറഞ്ഞു.

എല്ലാവരും തന്റെ സഹോദരനെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ വയനാട് അദ്ദേഹത്തെ ചേർത്തു നിർത്തി. അദ്ദേഹത്തിന് രാജ്യം മുഴുവൻ നടക്കാനുള്ള ഊർജ്ജം നൽകിയത് വയനാട്ടുകാരാണ്. ജനാധിപത്യം നിലനിൽക്കാനും തുല്യതയ്ക്കും വേണ്ടിയാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ‌ജനാധിപത്യത്തിനും മതേതരത്വത്തിനും സത്യത്തിനും വേണ്ടി ലകൊള്ളാൻ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

English Summary:

Priyanka Gandhi Rallies in Wayanad, Kick starts Election Campaign

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT