‘സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസിൽ പൂരനഗരിയിൽ പോയിട്ടില്ല; സിബിഐ വരട്ടെ’
ചേലക്കര∙ ആംബുലൻസിൽ തൃശൂർപൂര നഗരിയിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിനാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

ചേലക്കര∙ ആംബുലൻസിൽ തൃശൂർപൂര നഗരിയിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിനാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ചേലക്കരയിൽ എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസിൽ ഞാൻ അവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് പോയത്. ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയത്. ആംബുലൻസിൽ എന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കിൽ അന്വേഷിക്കട്ടെ.
പക്ഷേ, കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം അറിയില്ല. സിബിഐ വരണം. അതിന് തയാറാണോ? ഒറ്റതന്തയ്ക്ക് പിറന്നവരാണെങ്കിൽ സിബിഐക്ക് വിടണം. തിരുവമ്പാടി അവരുടെ സത്യം പറയട്ടെ, പാറമേക്കാവ് അവരുടെ സത്യം പറയട്ടെ.’’– സുരേഷ് ഗോപി പറഞ്ഞു. ഇതു സിനിമാ ഡയലോഗ് മാത്രമായി എടുത്താൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘ഞാനവിടെ ചെല്ലുന്നത് നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. ആ കലക്ടറെയും കമ്മിഷണറെയും ഒരു കാരണവശാലും ഇവിടെനിന്നു മാറ്റരുത്, അവരെ ശിക്ഷിക്കരുതെന്ന് അന്നു തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണ്. 2025ൽ എങ്ങനെ പൂരം നടത്തുമെന്ന് അവർക്ക് കാണിച്ച് കെടുക്കുമെന്ന് അന്ന് തന്നെ പറഞ്ഞതാണ്’’– സുരേഷ് ഗോപി കൂട്ടിച്ചേർത്തു.