ഖമനയിയുടെ പിൻഗാമിയാര്? മകൻ മൊജ്താബയെ വാഴിക്കുമോ; ഇറാന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന ആ 88 അംഗ സംഘം
2022ല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ചികിത്സയ്ക്കായി പൊതുവേദികളില്‍നിന്നു മാറിനിന്ന സമയം. ഖമനയിയുടെ അസാന്നിധ്യം പല ചര്‍ച്ചകള്‍ക്കും വഴിവച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന് അടക്കംപറച്ചിലുകളുണ്ടായി. അന്ന് 83 വയസ്സായിരുന്ന ഖമനയിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച സജീവമായി.
2022ല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ചികിത്സയ്ക്കായി പൊതുവേദികളില്‍നിന്നു മാറിനിന്ന സമയം. ഖമനയിയുടെ അസാന്നിധ്യം പല ചര്‍ച്ചകള്‍ക്കും വഴിവച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന് അടക്കംപറച്ചിലുകളുണ്ടായി. അന്ന് 83 വയസ്സായിരുന്ന ഖമനയിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച സജീവമായി.
2022ല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ചികിത്സയ്ക്കായി പൊതുവേദികളില്‍നിന്നു മാറിനിന്ന സമയം. ഖമനയിയുടെ അസാന്നിധ്യം പല ചര്‍ച്ചകള്‍ക്കും വഴിവച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന് അടക്കംപറച്ചിലുകളുണ്ടായി. അന്ന് 83 വയസ്സായിരുന്ന ഖമനയിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച സജീവമായി.
2022ല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ചികിത്സയ്ക്കായി പൊതുവേദികളില്‍നിന്നു മാറിനിന്ന സമയം. ഖമനയിയുടെ അസാന്നിധ്യം പല ചര്‍ച്ചകള്‍ക്കും വഴിവച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന് അടക്കംപറച്ചിലുകളുണ്ടായി. അന്ന് 83 വയസ്സായിരുന്ന ഖമനയിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച സജീവമായി. രണ്ടു പേരുകള്‍ക്കാണ് അന്ന് ഏറ്റവും കൂടുതല്‍ സാധ്യത കല്പ്പിക്കപ്പെട്ടത്. ഒന്ന്, അന്നത്തെ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസി. രണ്ട്, ഖമനയിയുടെ രണ്ടാമത്തെ മകന് മൊജ്താബ ഹൊസൈനി ഖമനയി. എന്നാല്‍ പിന്നീട് മൊജ്താബയെ പിന്തള്ളി റഈസി ഖമനയിയുടെ പിന്‍ഗാമിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. അത്തരത്തിലാണ് കാര്യങ്ങള്‍ പിന്നീട് മുന്നോട്ടുപോയതും. പക്ഷേ, ഇബ്രാഹിം റഈസിയുടെ അപ്രതീക്ഷിത വിയോഗത്തോടെ ഖമനയിയുടെ പിന്‍ഗാമി സ്ഥാനത്തെ വീണ്ടും ചോദ്യമുനയില്‍ നിര്‍ത്തി. റഈസിയുടെ അസാന്നിധ്യം മൊജ്താബയുടെ സാധ്യതകളെ ശക്തമാക്കിയതായാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസം പുറത്തുവന്ന രാജ്യാന്തര മാധ്യമ റിപ്പോര്‍ട്ടുകളും അത് ശരിവയ്ക്കുന്നു. എന്നാല്‍ അത്രയെളുപ്പത്തില്‍ ഇറാന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത പദവിയിലേക്ക് മൊജ്താബയ്ക്ക് എത്താനാകുമോ ? ഇറാന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതെങ്ങനെ? അദ്ദേഹത്തിനുള്ള അധികാരങ്ങള്‍ എന്തൊക്കെ ?
ഇറാനില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനു പിന്നാലെ, അടുത്ത പ്രസിഡന്റാര് എന്നതിനേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് ഖമനയിയുടെ പിന്‍ഗാമിയാര് എന്നതായിരുന്നു. റഈസിയുടെ മരണം, 85 വയസുകാരനായ ഖമനയിയുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ പിന്‍ഗാമിയെ അതിവേഗം നിശ്ചയിക്കാന്‍ ഇറാനെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ഇസ്രയേലുമായും യുഎസുമായും സംഘര്‍ഷം മുറുകുന്ന സാഹചര്യവും മറുവശത്തുണ്ട്.
ആരാണ് മൊജ്താബ ഖമനയി ?
ആയത്തുല്ല അലി ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 55കാരനായ മൊജ്താബ ഖമനയി. സര്‍ക്കാര്‍ പദവികളോ മതപരമായ പ്രധാന സ്ഥാനങ്ങളോ വഹിക്കുന്നില്ലെങ്കിലും ഖമനയിയുടെ ഓഫിസില്‍ വലിയ സ്വാധീനം മൊജ്താബയ്ക്കുണ്ട്. 17-ാം വയസ്സില്‍ ഇറാന് സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മൊജ്താബ, ഇറാന്- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തു. ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മൊജ്താബ. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്. സൈനികസേവനത്തിനു ശേഷം 1999 ല്‍ ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയില്‍ മൊജ്താബ മതപഠനത്തിന് ചേര്‍ന്നു. അലി ഖമനയിയുടെ അടുത്ത സുഹൃത്ത് അയത്തുള്ള മുഹമ്മദ് തഖി മെസ്ബാ യസ്ദിയായിരുന്നു ഗുരു. ഖൂമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനയിയുടെ ഓഫിസിന്റെ ചുമതലയില്‍ മൊജ്താബ എത്തുന്നത്.
രണ്ടായിരത്തോടെ മൊജ്താബ പരോക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 2005ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹമൂദ് അഹ്മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മൊജ്താബ ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. 2009ല്‍ അഹ്മദി നെജാദിന് തുടര്‍ഭരണം സമ്മാനിച്ച തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് രാജ്യവ്യാപകമായി നടന്ന ഗ്രീന്‍ മൂവ്മെന്റ് എന്നറിയപ്പെട്ട പ്രക്ഷോഭത്തെയും 2022ല്‍ മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിലും മൊജ്താബയ്ക്ക് പങ്കുണ്ടെന്ന് കരുതപ്പെടുന്നു. യുഎസിന്റെ ഉപരോധപ്പട്ടികയിലാണ് ഖമനയിയുടെ മകന് മൊജ്താബയും.
മൊജ്താബയ്ക്കായി തത്വങ്ങള്‍ മറക്കുമോ ഇറാന് ?
1979ല്‍ ഇസ്ലാമിക വിപ്ലവത്തിലൂടെ 2,500 വര്‍ഷം പഴക്കമുള്ള ഷാ ഭരണകൂടത്തെ വീഴ്ത്തി ഇറാന് ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടത്, കാലങ്ങളോളം നീണ്ട കുടുംബഭരണം അവസാനിപ്പിച്ചു കൊണ്ടായിരുന്നു. ഇറാനില്‍ ഖമനയിയുടെ പിന്‍ഗാമിയാകാന്‍ മൊജ്താബയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാകുന്നതും ഇതാണ്. ഖമനയിയുടെ മകന് അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുന്നത് ഷാ ഭരണകാലത്തേതുപോലെ കുടുംബവാഴ്ച തന്നെയാണെന്നും അത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തത്വങ്ങള്‍ക്ക് എതിരാകുമെന്നും ഇറാനില്‍ നേരത്തേ വിമര്‍ശനങ്ങളുണ്ട്.
മൊജ്താബയെ അടുത്ത പരമോന്നത നേതാവായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച് 2022ല്‍ ഇറാന്റെ മുന്‍ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പുരോഗമനപക്ഷ പ്രതിപക്ഷനേതാവുമായ മിര്‍ ഹുസൈന് മൊസാവി രംഗത്തെത്തിയിരുന്നു. മൊജ്താബയെ പുതിയ നേതാവായി വളര്ത്തിക്കൊണ്ടുവരുന്നുവെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി പ്രചരിക്കുന്നുവെന്നും, 2500 വര്‍ഷം നീണ്ട രാജഭരണകാലം ഇറാനില്‍ തിരിച്ചെത്തുകയാണോ എന്നും അറബ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മൊസാവി ചോദിച്ചിരുന്നു. അഭ്യൂഹങ്ങളില്‍ സത്യമില്ലെങ്കില്‍ ഇറാന് ഭരണകൂടം ഇക്കാര്യങ്ങള്‍ നിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിലെ ചില പത്രങ്ങളും മൊജ്താബയ്ക്കെതിരെ ലേഖനങ്ങളെഴുതി.
മതപണ്ഡിതരുടെ ഏറ്റവും വലിയ പട്ടമായ ' ആയത്തുല്ല' റാങ്കിലേക്ക് മൊജ്താബ ഇതുവരെ വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവിലുള്ള വിവരമനുസരിച്ച് ഷിയാ പണ്ഡിതന്മാരുടെ ശൃംഖലയിലെ താഴ്ന്ന റാങ്കായ ഹൊജാത് ഒല് ഇസ്ലാമിലാണ് മൊജ്താബ. എന്നാല്‍ അടുത്തിടെയായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ മൊജ്താബയുടെ പേരിനൊപ്പം ആയത്തുല്ല കൂടി ചേര്‍ത്ത് സംബോധന ചെയ്യാന്‍ ആരംഭിച്ചത് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. മൊജ്താബയെ നേരിട്ട് ആയത്തുല്ല റാങ്കിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നാണ് ശ്രുതി. അങ്ങനെയെങ്കില്‍ ഖമനയിയുടെ ജീവിതത്തിലുണ്ടായതിന്റെ ആവര്‍ത്തനം കൂടിയാകും അത്. 1989ല്‍ ഖുമൈനി മരിക്കുമ്പോള്‍ ആയത്തുല്ല പദവിയിലേക്ക് ഖമനയി എത്തിയിട്ടില്ലായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ആ പദവി നല്‍കിയാണ് പരമോന്നത നേതാവാക്കിയത്.
പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതാര്
ഇറാനിയന്‍ വിപ്ലവത്തിനുശേഷം രണ്ട് പരമോന്നത നേതാക്കളാണ് ഇറാനിൽ ഉണ്ടായിട്ടുള്ളത്. ആദ്യത്തെയാള്‍ 1979 മുതല്‍ 1989 വരെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല റൂഹള്ള ഖുമൈനി. രണ്ടാമത്തെയാള്‍ നിലവിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേര്ട്സിനാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം. ഓരോ എട്ടുവര്ഷത്തിലും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലൂടെയാണ് അസംബ്ലി ഓഫ് എക്സ്പേര്‍ട്സിലെ അംഗങ്ങളെ കണ്ടെത്തുന്നത്. മുതിര്‍ന്ന മതപണ്ഡിതന്മാരാണ് അംഗങ്ങള്‍. എന്നാല്‍ അസംബ്ലി ഓഫ് എക്സ്പേര്‍ട്സിന്റെ തീരുമാനത്തെ കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സ് എന്നറിയപ്പെടുന്ന 12 അംഗ ഉന്നതസമിതി അംഗീകരിക്കുകയും വേണം. ഇതിലെ കൗതുകമെന്തെന്നാല്‍ കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സിലെ 6 അംഗങ്ങളെ പരമോന്നത നേതാവ് തന്നെയാണ് നേരിട്ട് നിയമിക്കുന്നത്. ബാക്കി 6 പേരെ നിയമിക്കുന്നത് സുപ്രീംകോടതി മേധാവിയുടെ നിര്‍ദേശപ്രകാരവും. അസംബ്ലി ഓഫ് എക്സ്പേര്ട്സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് നിശ്ചയിക്കുന്നത് കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സാണ്. ചുരുക്കത്തില്‍, ഖമനയിയുടെ നിര്‍ദേശം അതേപടി ഈ വിദഗ്ധ സമിതികള്‍ നടപ്പിലാക്കും. മകനെ പിന്‍ഗാമിയാക്കുന്നത് ഖമനയിയുടെ തീരുമാനം തന്നെയാണോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.