കൊച്ചി ∙ കേരള ഹൈക്കോടതിയിലേക്ക് അഞ്ച് അഡീഷനല്‍ ജഡ്ജിമാരെക്കൂടി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനമാണ് ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 45 ആയി.

കൊച്ചി ∙ കേരള ഹൈക്കോടതിയിലേക്ക് അഞ്ച് അഡീഷനല്‍ ജഡ്ജിമാരെക്കൂടി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനമാണ് ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 45 ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള ഹൈക്കോടതിയിലേക്ക് അഞ്ച് അഡീഷനല്‍ ജഡ്ജിമാരെക്കൂടി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനമാണ് ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 45 ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരള ഹൈക്കോടതിയിലേക്ക് അഞ്ച് അഡീഷനല്‍ ജഡ്ജിമാരെക്കൂടി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനമാണ് ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 45 ആയി. 

ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി.കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി.ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്.മുരളി കൃഷ്ണ, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട അഡീഷനൽ ജ‍ഡ്ജിമാർ.

ADVERTISEMENT

മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനായ ആലപ്പുഴ വണ്ടാനം പുത്തൻവീട്ടിൽ പരേതനായ ജി.പരമേശ്വര പണിക്കരുടെയും ഭാര്യ ഇന്ദിര പണിക്കരുടെയും മകനാണ് പി.കൃഷ്ണകുമാർ. അഭിഭാഷകയായ ശാലിനിയാണ് ഭാര്യ. മക്കൾ: കെ.ആകാശ്, നിരഞ്ജൻ, നീലാഞ്ജന. ആലപ്പുഴ ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായിരിക്കെ 2012 ഒക്ടോബറിലാണ് ഗോപീകൃഷ്ണൻ ജില്ലാ ജഡ്ജിയായി നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും അഡീ. ജില്ലാ ജഡ്ജിയായും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണൽ ജഡ്ജിയായും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. എൻഐഎ/സിബിഐ സ്പെഷൽ കോടതി ജഡ്ജിയായിരിക്കെ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐഎസ്ഐഎസ് കേസ്, നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളിൽ നിർണായക വിധികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബണ്ടി ചോർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുപ്രശസ്ത മോഷ്ടാവിന് 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 

തൃശൂർ കണിമംഗലം മാളിയേക്കലിൽ പരേതനായ ഹരിദാസ് കർത്തയുടെയും കെ.വി.ഭാഗീരഥി തമ്പായിയുടെയും മകനാണ് കെ.വി.ജയകുമാർ. ഭാര്യ: വിദ്യ കൃഷ്ണൻ. മക്കൾ: അമൃത, സ്നേഹ. തൃശൂർ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു വരവേ 2012ൽ ജില്ലാ ജഡ്ജിയായി നേരിട്ട് നിയമിച്ചു. തുടർന്ന് തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിൽ അഡിഷനൽ ജില്ലാ ജഡ്ജിയായും കോഴിക്കോട് വിജിലൻസ് ജഡ്ജിയായും തലശ്ശേരി, കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കേരള ഹൈക്കോടതിയിൽ വിജിലൻസ് റജിസ്ട്രാറായി പ്രവർത്തിക്കുന്നു.

ADVERTISEMENT

കാഞ്ഞങ്ങാട് നവചേതന വീട്ടിൽ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷാ ഭട്ടിന്റെയും മകനാണ് എസ്.മുരളീകൃഷ്ണ. ഭാര്യ: അർച്ചന. മക്കൾ: അക്ഷരി, അവനീഷ്. സഹോദരി എസ്.ഭാരതി ആലപ്പുഴ അഡീഷനൽ ജില്ലാ ജഡ്ജിയാണ്. കാസർകോട് ജില്ല കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരവേ 2014ൽ ജില്ലാ ജഡ്ജിയായി നേരിട്ട് നിയമനം. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അഡീഷനൽ ജില്ലാ ജഡ്ജിയായും മഞ്ചേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. ഇപ്പോൾ കോഴിക്കോട് ജില്ലാ ജഡ്ജി. 

പാല നീലൂർ മംഗലത്തിൽ എം.ഡി.സെബാസ്റ്റ്യന്റെയും ഗ്രേസിയുടേയും മകനാണ് ജോബിൻ സെബാസ്റ്റ്യൻ. ഭാര്യ:ഡാലിയ. മക്കൾ: തെരേസ, എലിസബത്ത്, ജോസഫ്. തൊടുപുഴ ജില്ലാ കോടതിയിൽ അഭിഭാഷകനായിരിക്കെ 2014ലാണ് നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായത്. തിരുവനന്തപുരം, മാവേലിക്കര എന്നിവിടങ്ങളിൽ അഡീഷനൽ ജില്ലാ ജഡ്ജിയായും മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജിയായും തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരുവാറ്റ ജിഷ്ണു വധക്കേസ്, കല്ലറ ജസീന ജ്വല്ലറി കൊല കേസ്, മാവേലിക്കര പെട്രോൾ പമ്പിലെ കൊലപാതക കേസ് തുടങ്ങി നിരവധി സുപ്രധാന കേസുകളിൽ വിധി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കേരള ഹൈക്കോടതിയിൽ റജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) ആയി പ്രവർത്തിച്ചുവരികയായിരുന്നു. 

ADVERTISEMENT

തൃശൂർ പാവറട്ടി റിട്ടയേഡ് ജില്ലാ ജഡ്ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ് പി.വി.ബാലകൃഷ്ണൻ. ഭാര്യ: ഐശ്വര്യ. മക്കൾ: ഗായത്രി, തരുൺ. കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു വരവേ 2014ൽ ജില്ലാ ജഡ്ജിയായി നിയമിതനായി. തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര എന്നിവിടങ്ങളിൽ അഡീഷനൽ ജില്ലാ ജഡ്ജിയായും കാസർകോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും പ്രവർത്തിച്ചു. നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമാണ്.

English Summary:

Kerala High Court Strengthens Ranks with Five New Additional Judges

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT