നീലേശ്വരം∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സ്ഫോടനത്തിലെ പുകയിലും ബഹളത്തിലും കുടുങ്ങിയ രണ്ട് കുട്ടികൾക്ക് രക്ഷകനായത് ഇലക്ട്രോണിക് മെക്കാനിക്കായ ശ്രീജിത്ത്. പന്ത്രണ്ടരയോടെ സ്ഫോടനമുണ്ടായപ്പോൾ രണ്ട് പെൺകുട്ടികൾ ക്ഷേത്രത്തിന്റെ മതിലിൽനിന്ന് വീഴുന്നതാണ് ശ്രീജിത്ത് കണ്ടത്. സ്ഫോടനമുണ്ടായതിന് അടുത്തായിരുന്നു മതിൽ. ജനങ്ങൾ ചിതറിയോടുന്നതിനിടെ കുട്ടികൾ നിലത്തുവീണു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സ്ഫോടനത്തിലെ പുകയിലും ബഹളത്തിലും കുടുങ്ങിയ രണ്ടു കുട്ടികൾക്ക് രക്ഷകനായത് ഇലക്ട്രോണിക് മെക്കാനിക്കായ ശ്രീജിത്ത്. പന്ത്രണ്ടരയോടെ സ്ഫോടനമുണ്ടായപ്പോൾ രണ്ടു പെൺകുട്ടികൾ ക്ഷേത്രത്തിന്റെ മതിലിൽനിന്ന് വീഴുന്നതാണ് ശ്രീജിത്ത് കണ്ടത്. സ്ഫോടനമുണ്ടായതിന് അടുത്തായിരുന്നു മതിൽ. ജനങ്ങൾ ചിതറിയോടുന്നതിനിടെ കുട്ടികൾ നിലത്തുവീണു.

കനത്ത പുകയിൽ ഒന്നും കാണാൻ കഴിയാത്ത സാഹചര്യമായിരുന്നു. തീയും പുകയും വകവയ്ക്കാതെ കുട്ടികൾക്ക് അടുത്തെത്തിയ ശ്രീജിത്ത് അവരെ രക്ഷപ്പെടുത്തി പുറത്തേക്ക് ഓടി. പുറത്തെത്തിയശേഷം കുട്ടികളുടെ രക്ഷകർത്താക്കളുടെ വിവരം തിരക്കി. കുടുംബം കനത്ത പുകയിൽ മറ്റൊരു സ്ഥലത്തേക്കാണ് നീങ്ങിയത്. രക്ഷകർത്താക്കളുടെ ഫോൺ നമ്പർ കുട്ടികളിൽനിന്ന് വാങ്ങി ശ്രീജിത്ത് വിവരം കൈമാറി. ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്തായിരുന്ന രക്ഷിതാക്കളെത്തി കുട്ടികളുമായി മടങ്ങി. കുട്ടികളുടെ തലമുടി ചെറുതായി കരിഞ്ഞു. ചെറിയ രീതിയിൽ പൊള്ളലുമേറ്റു.

English Summary:

Mechanic Becomes Hero: Rescues Children from Temple Explosion Chaos