പി.പി.ദിവ്യ റിമാൻഡിൽ; കേരളത്തെ ഞെട്ടിച്ച് കാസർകോട് വെടിക്കെട്ടപകടം, നയിം ഖാസിം ഹിസ്ബുള്ള തലവൻ:പ്രധാനവാർത്തകൾ
മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ കോടതി 14 ദിവസത്തേക്ക് റിമാന്റെ ചെയ്തതാണ് ഇന്നത്തെ പ്രധാനതലക്കെട്ട്. പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റിയത്. തലശേരി കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഇന്ന് ഉച്ചയ്ക്ക് ദിവ്യ പൊലീസിന്

മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ കോടതി 14 ദിവസത്തേക്ക് റിമാന്റെ ചെയ്തതാണ് ഇന്നത്തെ പ്രധാനതലക്കെട്ട്. പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റിയത്. തലശേരി കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഇന്ന് ഉച്ചയ്ക്ക് ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്ന് ദിവ്യയെയും കൊണ്ട് പുറത്തിറക്കിയ വാഹനത്തിന് നേർക്ക് യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടമായിരുന്നു ഇന്നത്തെ മറ്റൊരു തലക്കെട്ട്. അപകടത്തിൽ പരുക്കേറ്റ 8 പേരുടെ നില ഗുരുതരമാണ്. ആകെ 154 പേർക്ക് പരുക്കുണ്ട്. ചൊവാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണായിരുന്നു അപകടം. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അതിനിടെ നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ പുതിയ തലവനായി തിരഞ്ഞെടുത്തു. ഹസൻ നസ്റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതൽ 33 വർഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം.
ജനാധിപത്യ രാജ്യത്തിൽ ജനങ്ങൾക്കാണ് അധികാരം എന്ന് ബിജെപിയെ ബോധ്യപ്പെടുത്തണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. കഴിഞ്ഞ 10 വർഷമായി ഭരണകൂടം രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കുന്നില്ലെന്നും, അതിന്റെ ഏറ്റവും വലിയ തെളിവാണ് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്രം ഒരു സഹായവും നൽകാത്തതെന്നും പ്രിയങ്ക ആരോപിച്ചു.