സീറ്റ് വിഭജനം സംബന്ധിച്ച് അവസാന നിമിഷംവരെ നീണ്ട തർക്കങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി.

സീറ്റ് വിഭജനം സംബന്ധിച്ച് അവസാന നിമിഷംവരെ നീണ്ട തർക്കങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീറ്റ് വിഭജനം സംബന്ധിച്ച് അവസാന നിമിഷംവരെ നീണ്ട തർക്കങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സീറ്റ് വിഭജനം സംബന്ധിച്ച് അവസാന നിമിഷംവരെ നീണ്ട തർക്കങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. മഹാ വികാസ് അഘാഡിക്കും (ഇന്ത്യാമുന്നണി), മഹായുതിക്കും (എൻഡിഎ) സ്വതന്ത്രരും വിമതരും ചില മണ്ഡലങ്ങളിൽ മുന്നണിയിലെ 2 പാർട്ടികളിലെയും സ്ഥാനാർഥികൾ രംഗത്തുള്ളതും വെല്ലുവിളിയാകും.

ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടം ഉറപ്പായിരിക്കെ, അനുനയനീക്കം നിർണായകമാണ്. നവംബർ 4നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പോളിങ് 20ന്. ഇന്ത്യാമുന്നണിയിലെ സീറ്റ് വിഭജനത്തിൽ 103 സീറ്റ് കോൺഗ്രസ് ഉറപ്പാക്കി. ശിവസേനയ്ക്ക് (ഉദ്ധവ്) 96, എൻസിപിക്ക് (ശരദ്) 85 സീറ്റുകൾ എന്നിങ്ങനെ ലഭിച്ചു. സമാജ്‌വാദി പാർട്ടിക്കും സിപിഎമ്മിനും 2 വീതം സീറ്റുകൾ അനുവദിച്ചു.

ADVERTISEMENT

എസ്പി അഞ്ചിടങ്ങളിലും സിപിഎം മൂന്നിടങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി 6 സീറ്റുകളാണ് ചോദിച്ചിരുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിനകം വിട്ടുവീഴ്ചകളിലൂടെയും ചർച്ചകളിലൂടെയും ചെറുകക്ഷികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രധാന പാർട്ടികളുടെ പദ്ധതി.

ഇന്ത്യാമുന്നണിയിൽ, 9 മണ്ഡലങ്ങളിൽ സഖ്യത്തിലെ 2 പാർട്ടികളും പത്രിക സമർപ്പിച്ചിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്നും മുന്നണിക്കുള്ളിൽ സൗഹൃദമത്സരം ഒഴിവാക്കുമെന്നും നേതാക്കൾ പറഞ്ഞു.

ADVERTISEMENT

എൻഡിഎയിൽ ബിജെപിക്കാണ് കൂടുതൽ സീറ്റുകൾ–148. ശിവസേനയ്ക്ക് (ഷിൻഡെ) 85 സീറ്റുകളും എൻസിപിക്ക് (അജിത്) 51 സീറ്റുകളും ലഭിച്ചു. 4 സീറ്റുകൾ ചെറുകക്ഷികൾക്കായി മാറ്റിവച്ചു. പ്രധാന പാർട്ടികൾ ഏതാനും സീറ്റുകൾക്കൂടി ചെറുപാർട്ടികൾക്ക് വിട്ടുനൽകിയേക്കും. ശിവസേനാ ഷിൻഡെ പക്ഷം 8 ബിജെപി സ്ഥാനാർഥികൾക്ക് സീറ്റ് നൽകി. എൻസിപി അജിത് പക്ഷം 2 ബിജെപി നേതാക്കളെ പാർട്ടിയുടെ സ്ഥാനാർഥികളാക്കി. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ ഇത്തരത്തിൽ പാർട്ടികൾ പരസ്പരം വച്ചുമാറുന്ന തന്ത്രം എൻഡിഎക്ക് ഗുണം ചെയ്തേക്കും. സീറ്റ് ലഭിക്കാത്ത മുതിർന്ന ബിജെപി നേതാക്കളായ ഗോപാൽ ഷെട്ടിയും അതുൽ ഷായും വിമതരായി രംഗത്തെത്തിയത് ബിജെപിക്ക് തലവേദനയാകും. ഷിൻഡെ വിഭാഗത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിങ് എംഎൽഎ ശ്രീനിവാസ് വാൻഗെയെ (പാൽഘർ) കാണാതായതും ചർച്ചയായി. ബിജെപിയുടെ എതിർപ്പ് മറികടന്ന് അജിത് പവാർ വിഭാഗം മുൻമന്ത്രി നവാബ് മാലിക്കിന് സീറ്റ് നൽകി. ദാവൂദ് ഇബ്രാഹിം സംഘവുമായുള്ള ബന്ധം ആരോപിച്ചാണ് മാലിക്കിനെതിരെ ബിജെപി രംഗത്തെത്തിയത്.

ബിജെപിയോട് ഇടഞ്ഞ് ഗോപാൽ ഷെട്ടി മത്സരത്തിന്
ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും അവഗണിക്കപ്പെട്ടതോടെ മുതിർന്ന ബിജെപി നേതാവ് ഗോപാൽ ഷെട്ടി സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. മുംബൈ നോർത്ത് ലോക്സഭാ മണ്ഡലത്തിൽ 2019ൽ 4 ലക്ഷത്തിലേറെ വോട്ടുകൾക്ക് വിജയിച്ച അദ്ദേഹത്തിന് ഇത്തവണ ലോക്സഭയിലേക്കു പാർട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. ബോറിവ്‌ലി മണ്ഡലത്തിൽ നിന്നും ഗോപാൽ ഷെട്ടി ജനവിധി തേടും.

ADVERTISEMENT

പശ്ചിമ മുംബൈയിൽ വലിയ സ്വാധീനമുള്ള, നേരത്തെ 7 തവണ എംഎൽഎ ആയിരുന്ന നേതാവ് വിമതസ്വരം ഉയർത്തിയത് ബിജെപിക്ക് തിരിച്ചടിയായി. അണികൾ നിരാശരാണെന്നും അവരുടെ ആവശ്യപ്രകാരമാണ് മത്സരത്തിനിറങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

തോറ്റിട്ടും പിന്മാറാതെ പൂജ ഖേദ്കറുടെ അച്ഛൻ
വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ സിവിൽ സർവീസ് നേടിയെന്ന ആരോപണത്തെത്തുടർന്നു വിവാദത്തിലായ പൂജ ഖേദ്കറുടെ അച്ഛൻ ദിലീപ് ഖേദ്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിയിൽ മത്സരിച്ചു പരാജയപ്പെട്ട അദ്ദേഹം ഇത്തവണ ഉത്തര മഹാരാഷ്ട്രയിലെ ഷെഗാവിൽ സ്വതന്ത്രനായാണു കളത്തിലിറങ്ങുന്നത്.

ആരോപണങ്ങൾ ശരിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് പൂജയുടെ ഐഎഎസ് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഭൂമിതർക്കത്തിന്റെ പേരിൽ കർഷകരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതിന് പൂജയുടെ അമ്മയ്ക്കെതിരെ കേസുണ്ട്. അനധികൃത സമ്പാദനത്തിന് മുൻ സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ ദിലീപ് ഖേദ്കർക്കർക്കെതിരെയും ആരോപണമുണ്ട്.

English Summary:

India Alliance vs. NDA: Seat-Sharing and Rebel Candidates Spice Up Maharashtra Polls