നീലേശ്വരം(കാസർകോട്) ∙ പടക്കം സൂക്ഷിച്ച മുറിക്ക് ഒന്നര മീറ്റർ മാത്രം അകലെ വെടിക്കെട്ട് നടത്തുക. വെടിക്കെട്ടിനു തൊട്ടരികിൽ കാഴ്ചക്കാരായി നിൽക്കാൻ സ്ത്രീകളെയും കുട്ടികളെയും അനുവദിക്കുക. കേട്ടുകേൾവിയില്ലാത്ത അശ്രദ്ധയും ഉദാസീനതയുമാണ് നീലേശ്വരം വീരർക്കാവിൽ വെടിക്കെട്ട് ദുരന്തത്തിനു കാരണമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടക്കങ്ങൾ പൊട്ടിയത് ജനക്കൂട്ടത്തിന്റെ തൊട്ടരികിൽ. അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കാനൊരുങ്ങിയതിനെ പലരും ചോദ്യം ചെയ്തെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ചൈനീസ്, ഓലപ്പടക്കം, ഗുണ്ട് എന്നിവയടങ്ങിയ ശൃംഖലയ്ക്കു തീ കൊളുത്തിയത്. അതോടെ ഉയരത്തിലേക്കു തീപ്പൊരികൾ ഉയർന്നു. ഉഗ്രസ്ഫോടനത്തിലേക്കു പിന്നെ നിമിഷങ്ങൾ മാത്രം...

ADVERTISEMENT

സ്ത്രീകൾ മാറി നിന്നത് തെയ്യത്തിന്റെ തട്ട് ഒഴിവാക്കാൻ

ഉഗ്രപ്രതാപിയായ ദൈവത്തിനെ സുരക്ഷിതമായി നിന്നു കാണാൻ അവർ കണ്ടെത്തിയ സ്ഥലമായിരുന്നു സമീപത്തെ ഷെഡ്. എന്നാൽ അതിനോടടുത്ത മുറിയിൽ ദുരന്തവുമായി സ്ഫോടക വസ്തുക്കൾ ഇരിക്കുന്നത് ആരും അറിഞ്ഞില്ല.

ADVERTISEMENT

മൂവാളംകുഴി ചാമുണ്ടി തെയ്യത്തിന്റെ തോറ്റം  ഉറഞ്ഞു കഴിഞ്ഞാൽ പരിച, വടി എന്നിവ കൊണ്ട് ഭക്തരെ തട്ടും. ഈ തട്ട് ഒഴിവാക്കാനാണ് സ്ത്രീകളും കുട്ടികളും മതിലിനു പുറത്തെ ഷെഡിനരികിലേക്ക് നിന്നത്.

ഇത്രയും ആളുകൾ തടിച്ചുകൂടിയ സ്ഥലത്ത് ജനങ്ങളുടെ തൊട്ടു സമീപത്താണ് വെടിക്കെട്ടും, പടക്കങ്ങൾ സൂക്ഷിച്ച മുറിയും ഉണ്ടായിരുന്നത്. ഷെഡിനു പുറകിൽ പടക്കത്തിനു തീ കൊടുക്കുന്നതു കണ്ട ചിലർ അതു തടയാൻ ശ്രമിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല.

ADVERTISEMENT

വെന്ത് ഉരുകി നേർച്ച കോഴികൾ

കളിയാട്ട സമയത്ത് ഉറഞ്ഞെത്തുന്ന തെയ്യങ്ങൾക്ക് മുന്നിൽ സമർപ്പിക്കാൻ കൊണ്ടുവന്ന 8 നേർച്ച കോഴികൾ അപകടം നടന്ന ഷെഡിൽ ആയിരുന്നു സൂക്ഷിച്ചത്. അപകടത്തിൽ ഇവയെല്ലാം വെന്ത് ചത്തു.

English Summary:

Safety Concerns Ignored: Fireworks Disaster at Neeleswaram Temple

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT