ചേലക്കര∙ തിരക്കുപിടിച്ച പ്രചാരണവുമായി ചേലക്കര മണ്ഡലത്തിൽ നിറയുകയാണ് എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ്. പ്രതീക്ഷിച്ചതിനേക്കാൾ നല്ല ഫലമായിരിക്കും എൽഡിഎഫിനു ചേലക്കരയിൽ ലഭിക്കുകയെന്നും അക്കാര്യത്തിൽ സംശയത്തിന് ഇടമില്ലെന്നും യു.ആർ. പ്രദീപ് മനോരമ ഓണ്‍ലൈനോടു പറഞ്ഞു. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ വിശ്വാസികളോടു വോട്ടഭ്യർഥിക്കുന്നതിനിടെയാണു തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് പ്രദീപ് സംസാരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യു.ആർ പ്രദീപ് ജനങ്ങളോട് വോട്ടഭ്യർഥിക്കുന്നു – (ചിത്രം - വിനയ് ഉണ്ണി / മനോരമ)

‘‘ഒന്നാം റൗണ്ട് പ്രചാരണം പൂർത്തീകരിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ എൽഡിഎഫിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ പോസറ്റിവ് എനർജിയാണ് കാണുന്നത്. ജനങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഞാൻ എംഎൽഎയായ കാലത്ത് തുടങ്ങി വച്ച ചില കാര്യങ്ങൾ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ടെന്നാണു ജനങ്ങളുടെ അഭിപ്രായം. പറഞ്ഞ വാക്കുകൾ പാലിച്ചു. അതു തുടർന്നുകൊണ്ടു പോകണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു സമയബന്ധിതമായി തീർക്കേണ്ട സംഗതികളും വോട്ടർമാർ പ്രചാരണത്തിനിടെ ചൂണ്ടിക്കാട്ടി. ‍ജയിച്ചു വന്നാൽ അതു പൂർത്തീകരിക്കണമെന്നാണ് അവർ പറയുന്നത്’’ – യു.ആർ. പ്രദീപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യു.ആർ പ്രദീപ് തിരുവില്വാമലയിൽ വോട്ടഭ്യർഥിക്കുന്നു – (ചിത്രം - വിനയ് ഉണ്ണി / മനോരമ)
ADVERTISEMENT

‘‘ക്ഷേമ പെൻഷൻ വിഷയവും വോട്ടർമാർ ഉന്നയിക്കുന്നുണ്ട്. കൃത്യമായി കിട്ടണമെന്നാണ് അവരുടെ ആവശ്യം. ഇതുവരെയുള്ളത് കൃത്യമായി എൽഡിഎഫ് സർക്കാർ നൽകിയിട്ടുണ്ട്. ഇനിയും അത് തുടരണമെന്നാണ് അവരുടെ ആവശ്യം. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ജനങ്ങളെ ബോധ്യപ്പെടുത്തി ഘട്ടം ഘട്ടമായി ക്ഷേമപെൻഷൻ നൽകുമെന്ന് അറിയിച്ചു’’– യു.ആർ. പ്രദീപ് പറഞ്ഞു.

യു.ആർ പ്രദീപ് - (ചിത്രം - വിനയ് ഉണ്ണി / മനോരമ)

‘‘രാധാകൃഷ്ണേട്ടൻ കഴിഞ്ഞ തവണ മികച്ച രീതിയിലാണ് വിജയിച്ചത്. രാധാകൃഷ്ണേട്ടന്റെ പഴ്സനൽ ഇമേജ് എനിക്കു മണ്ഡലത്തിൽ കിട്ടില്ലല്ലോ. പക്ഷേ, തിരഞ്ഞെടുപ്പ് ഗ്രൗണ്ട് വർക്ക് കാണുമ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നു. മുൻപു ലഭിച്ച ഭൂരിപക്ഷം മറികടക്കണമെന്നാണ് ആഗ്രഹം. അതു മറികടക്കുമെന്നു തന്നെയാണ് പ്രതീക്ഷ. രാധാകൃഷ്ണേട്ടനു ലഭിക്കുന്നത് അദ്ദേഹത്തിനു വ്യക്തിപരമായി ലഭിക്കുന്ന വോട്ടാണ്. കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനഫലമായി വോട്ടു വിഹിതം നല്ലതുപോലെ കൂടിയിട്ടുണ്ട്. ചേലക്കരയിൽ അതു കാണാൻ സാധിക്കും.’’ – യു.ആർ. പ്രദീപ് വ്യക്തമാക്കി.

ADVERTISEMENT

‘‘മന്ത്രിയായിരുന്ന രാധാകൃഷ്ണൻ പോയതിൽ വോട്ടർമാർക്ക് അന്നു ചില പരിഭവങ്ങൾ ഉണ്ടായിരുന്നു. പക്ഷേ എന്നെയാണു പാർട്ടി പരിഗണിക്കുന്നതെന്ന് അറിഞ്ഞപ്പോൾ അവർ വീണ്ടും സന്തുഷ്ടരായി. ഇനി ചേലക്കരക്കാർക്കു കാര്യങ്ങൾ നടത്തിക്കൊടുക്കാൻ രണ്ടു പേരുണ്ടല്ലോ എന്നാണ് ജനങ്ങൾ പറയുന്നത്. എതിർ സ്ഥാനാർഥികളെ വ്യക്തിപരമായി പരിചയമില്ല. അവർ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം, കഴി‍ഞ്ഞ കാലങ്ങളിൽ അവർ ജനങ്ങളോട് ഇടപെട്ട രീതി ഇതൊക്കെയായിരിക്കും തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുക’’ – യു.ആർ. പ്രദീപ് പറഞ്ഞു.

യു.ആർ പ്രദീപ് വോട്ടഭ്യർഥനയ്ക്കിടെ – (ചിത്രം - വിനയ് ഉണ്ണി / മനോരമ)

‘‘രമ്യ ഹരിദാസ് 2019-24ൽ ചേലക്കര ഉൾപ്പെടുന്ന ആലത്തൂരിന്റെ എംപിയായിരുന്നു. 2016-21 താൻ മണ്ഡലത്തിൽ എംഎൽഎയായിരുന്നു. പക്ഷേ, ജനപ്രതിനിധികളായിരുന്നിട്ടും ഒരുമിച്ചു ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. പാട്ടുംപാടി കയ്യടിപ്പിച്ച് ഉദ്ഘാടനം നടത്തിപോകുന്നതല്ലാതെ, മണ്ഡലത്തിൽ നടപ്പാക്കേണ്ട പ്രോജക്ടുകളെ കുറിച്ച് രമ്യ അധികം സംസാരിച്ചിട്ടില്ല, ഒരുമിച്ചു പങ്കെടുത്ത ചർച്ചകളും കുറവായിരുന്നു’’ – യു.ആർ. പ്രദീപ് തുറന്നടിച്ചു.

ADVERTISEMENT

‘‘മുഖ്യമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് കൺവൻഷനുശേഷം പ്രവർത്തകർ ആവേശത്തിലാണ്. നവകേരള സദസിൽ കൊടുത്ത പരാതികൾ പലതും പരിഹരിച്ചു വരികയാണ്. പലതും ഇനിയം പരിഹരിക്കേണ്ടതുണ്ട്. എല്ലാത്തിനും അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ട്. ഹോം ടൗണിൽ മത്സരിക്കുന്നതിന്റെ സന്തോഷം തനിക്കുണ്ട്. 2000 മുതൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നതിനാൽ തന്നെ മണ്ഡലത്തെ പറ്റി അറിയാം. ഡിവൈഎഫ്ഐ നേതാവായിരുന്ന കാലം തൊട്ടേ മണ്ഡലത്തെ പൂർണമായി മനസിലാക്കിയിരുന്നു. ചേലക്കരയിൽ നടപ്പാക്കേണ്ട വികസനത്തെപ്പറ്റി വളരെ ഷാർപ്പായ കാഴ്ചപ്പാട് എനിക്കുണ്ട്’’ – യു.ആർ. പ്രദീപ് പറഞ്ഞു.

English Summary:

Confident UR Pradeep Seeks Chelakkara Victory on Development Agenda