‘സര്‍ക്കാര്‍ കുടിശിക നൽകാനുള്ളത് 90 കോടി’: 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിൽ
തിരുവനന്തപുരം ∙ 2 മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം ആരംഭിച്ച 108 ആംബുലന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള നടത്തിപ്പു കരാര്‍ റദ്ദാക്കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. പല കാരണങ്ങള്‍ പറഞ്ഞു കമ്പനി ശമ്പളം മുടക്കുന്നതു പതിവാണെന്നും ജീവനക്കാര്‍ പറയുന്നു.

സര്‍ക്കാര്‍ 90 കോടി രൂപയിലേറെ കുടിശിക കൊടുക്കാനുണ്ടെന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്. സര്‍ക്കാര്‍ 10 കോടി രൂപ കൊടുത്തിട്ടുപോലും ശമ്പളം കൊടുക്കാനുള്ള മനസ്സാക്ഷി പോലും കമ്പനി കാണിച്ചില്ലെന്നു യൂണിയന് ഭാരവാഹി അഞ്ചുതെങ്ങ് സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്താകെ 325 എണ്ണം 108 ആംബുലന്‍സുകളും 1400 ജീവനക്കാരും ആണുള്ളത്.
ഈ ആംബുലന്‍സുകള്‍ സമരത്തിലായതോടെ രോഗികള്‍ക്കു സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഒക്ടോബര്‍ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണു ജീവനക്കാര്‍ സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.