ന്യൂഡൽഹി ∙ നിരോധനം ലംഘിച്ച് ആളുകൾ ദീപാവലി ആഘോഷിച്ചതോടെ ഡൽഹിയുടെ ആകാശത്തു കട്ടിപ്പുക നിറഞ്ഞു. ലാജ്പത് നഗർ, കൽക്കാജി, ഛത്തർപുർ, ജൗന്‌പുർ, ഈസ്റ്റ് ഓഫ് കൈലാഷ്, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, വികാസ് പുരി, ദിൽഷാദ് ഗാർഡൻ, ബുരാരി തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ, പടിഞ്ഞാറൻ ഡൽഹിയിലെ നിരവധി ഭാഗങ്ങളിലും ജനം പടക്കം പൊട്ടിച്ചതാണു സ്ഥിതി ഗുരുതരമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാഴാഴ്ച രാത്രി 9നു ഡൽഹിയിലെ വായുഗുണനിലവാര സൂചിക 327 ആയി. ആലിപുർ, ആനന്ദ് വിഹാർ, അശോക് വിഹാർ, ആയ നഗർ, ബവാന, ബുരാരി, മഥുര റോഡ്, ഐജിഐ വിമാനത്താവളം, ദ്വാരക, ജഹാംഗീർപുരി, മുണ്ട്ക, നാരേല, പട്പർഗഞ്ച്, രോഹിണി, ഷാദിപുർ, സോണിയ വിഹാർ, നെഹ്‌റു നഗർ, നജഫ്‌ഗഡ് തുടങ്ങിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ‘വളരെ മോശം’ നിലവാരമാണു വായുവിനു രേഖപ്പെടുത്തിയതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.

ADVERTISEMENT

വൈകിട്ട് 4ന് വായുഗുണനിലവാര സൂചിക 328 ആയി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ 3 വർഷത്തിനിടെ ദീപാവലി ദിനത്തിൽ ഡൽഹിയിൽ അനുഭവപ്പെട്ട ഏറ്റവും മോശം അവസ്ഥയുമായി. കഴിഞ്ഞ 4 വർഷത്തെ രീതി പിന്തുടർന്ന്, ഈ മാസം ആദ്യംതന്നെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണവും വിൽപനയും ഉപയോഗവും സർക്കാർ നിരോധിച്ചിരുന്നു. എന്നിട്ടും അനധികൃതമായി ജനം പടക്കം പൊട്ടിച്ചതാണ് ഗുരുതരാവസ്ഥ സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം, തലസ്ഥാനവാസികൾ ദീപാവലിക്കു തെളിഞ്ഞ ആകാശവും സൂര്യപ്രകാശവും ആസ്വദിച്ചിരുന്നു. അന്ന് 218 ആയിരുന്നു വായുഗുണനിലവാര സൂചിക.

അതേസമയം, ഈ വർഷം ദീപാവലിക്കു മുന്നോടിയായി ഡൽഹിയിലെ വായുഗുണനിലവാരം മോശമായതു കാർഷികമാലിന്യം കത്തിച്ചതു മൂലമല്ലെന്നും പ്രാദേശിക മലിനീകരണമാണു കാരണമെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നു. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് എന്ന എൻജിഒയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 28 വരെയുള്ള വായുനിലവാരമാണു വിശകലനം ചെയ്തു മുൻ വർഷങ്ങളിലെ ഡേറ്റയുമായി താരതമ്യം ചെയ്തത്. ഡൽഹിയിലെ പ്രാദേശിക മലിനീകരണത്തിന്റെ പകുതിയിലധികവും വാഹനങ്ങളിൽനിന്നാണെന്നു കണ്ടെത്തി.

English Summary:

Delhi residents defy firecracker ban, light up sky with Diwali festivites

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT