കൊച്ചി ∙ യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് അന്ത്യവിശ്രമമൊരുങ്ങുക അദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമത്താൽ നിർമിച്ച പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ–മാർ അത്തനേഷ്യസ് കത്തീഡ്രലിൽ. ജന്മനാടായ പുത്തൻകുരിശിൽ സഭയുടെ ആസ്ഥാനമായ പാത്രിയർക്കാ സെന്ററും കത്തീഡ്രലും പണികഴിപ്പിച്ചതു ബാവായാണ്. അതുവരെ സഭയുടെ ആസ്ഥാനമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ആലുവ തൃക്കുന്നത്തു സെമിനാരി നഷ്ടമായശേഷം യാക്കോബായ സഭയ്ക്ക് സ്വന്തമായി ആസ്ഥാനമുണ്ടാകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും ഫലമായിരുന്നു ഇത്. തന്റെ അന്ത്യവിശ്രമവും ഇവിടെത്തന്നെയാകണമെന്ന് അദ്ദേഹം ഒസ്യത്തിൽ എഴുതിവച്ചിരുന്നു. സഭാ ആസ്ഥാനത്തിനും കത്തീഡ്രലിനും പുറമെ സെന്റ് തോമസ് ആർട്സ് കോളജ്, സെന്റ് മേരീസ് കൺവെൻഷൻ സെന്റർ എന്നിവയും ഇപ്പോൾ ഇവിടെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് അന്ത്യവിശ്രമമൊരുങ്ങുക അദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമത്താൽ നിർമിച്ച പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ–മാർ അത്തനേഷ്യസ് കത്തീഡ്രലിൽ. ജന്മനാടായ പുത്തൻകുരിശിൽ സഭയുടെ ആസ്ഥാനമായ പാത്രിയർക്കാ സെന്ററും കത്തീഡ്രലും പണികഴിപ്പിച്ചതു ബാവായാണ്. അതുവരെ സഭയുടെ ആസ്ഥാനമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ആലുവ തൃക്കുന്നത്തു സെമിനാരി നഷ്ടമായശേഷം യാക്കോബായ സഭയ്ക്ക് സ്വന്തമായി ആസ്ഥാനമുണ്ടാകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും ഫലമായിരുന്നു ഇത്. തന്റെ അന്ത്യവിശ്രമവും ഇവിടെത്തന്നെയാകണമെന്ന് അദ്ദേഹം ഒസ്യത്തിൽ എഴുതിവച്ചിരുന്നു. സഭാ ആസ്ഥാനത്തിനും കത്തീഡ്രലിനും പുറമെ സെന്റ് തോമസ് ആർട്സ് കോളജ്, സെന്റ് മേരീസ് കൺവൻഷൻ സെന്റർ എന്നിവയും ഇപ്പോൾ ഇവിടെയുണ്ട്.

യാക്കോബായ സുറിയാനി സഭയുടെ 3 പതിറ്റാണ്ടത്തെ ചരിത്രം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെയും ചരിത്രമാണ്. സുവിശേഷവേലക്കാലത്തു തന്നെ അദ്ദേഹം ദേവാലയങ്ങളും ഒട്ടേറെ സ്ഥാപനങ്ങളും നിർമിക്കുന്ന ചുമതലകൾ വഹിച്ചിട്ടുണ്ട്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി നിർമിക്കുമ്പോൾ അതിന്റെ ഓർഗനൈസിങ് സെക്രട്ടറിയായി 7 വർഷം അദ്ദേഹം പ്രവർത്തിച്ചു. ആശുപത്രിയുടെ തുടക്കകാലത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും ബാവായാണ്. ഇന്നു യാക്കോബായ സഭയ്ക്കു സ്വന്തമായി ആസ്ഥാനവും വൈദിക സെമിനാരിയും ആയിരത്തോളം ദേവാലയങ്ങളും 30ലധികം മെത്രാപ്പൊലീത്തമാരും ഉണ്ടായതിന് കടപ്പെട്ടിരിക്കുന്നത് ബാവായോടാണ്.

ADVERTISEMENT

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി പുതുക്കിപ്പണിതപ്പോൾ തൊഴിലാളികൾക്കൊപ്പം കല്ലും മണ്ണും ചുമന്നിട്ടുണ്ട് ബാവാ. എല്ലാക്കാലത്തും പ്രതിസന്ധികളോട് പടവെട്ടിയാണ് ബാവാ തന്റെ വഴികൾ തുറന്നത്. പഴയ അഞ്ചലോട്ടക്കാരന്റെ വേഗതയും കഠിനാധ്വാനവും അദ്ദേഹം ജീവിതത്തിലുടനീളം പാലിച്ചു. പുത്തൻകുരിശ് തപാൽ ഓഫിസിൽനിന്ന് തൃപ്പൂണിത്തുറയ്ക്ക് തപാൽക്കെട്ട് എത്തിക്കുന്ന അഞ്ചലോട്ടക്കാരനായി അദ്ദേഹം താൽക്കാലിക ജോലി നോക്കിയിട്ടുണ്ട്. രാവിലെ തൃപ്പൂണിത്തുറയ്ക്കു തപാൽക്കെട്ടുമായി ഓടുന്ന അദ്ദേഹം വൈകിട്ട് തിരിച്ചും ഓടുമായിരുന്നു.

അന്നത്തെ മനസ്സുറപ്പു തന്നെയായിരിക്കണം സുവിശേഷ വേലയിലേക്കു തിരിഞ്ഞ ശേഷവും ഏതു പ്രതിസന്ധിയിലും മുന്നിൽനിന്ന് നയിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. സമരമുഖങ്ങളിൽനിന്ന് ബാവാ ഒരിക്കലും പിന്നോട്ടു പോയില്ല. ആലുവ തൃക്കുന്നത്തു പള്ളിയിലും കോലഞ്ചേരി പള്ളിയിലും മറ്റും ബാവാ നടത്തിയ സമരങ്ങൾ, കടമറ്റം, പഴന്തോട്ടം, മാമലശേരി, കണ്യാട്ടുനിരപ്പ്, പാമ്പാക്കുട തുടങ്ങിയ ഇടങ്ങളിലെ സമരനേതൃത്വവുമെല്ലാം വിശ്വാസികളുടെ ഓർമകളിൽ നിറയുന്നതാണ്. വെയിലത്തും മഴയത്തും ബാവാ വിശ്വാസികള്‍ക്കൊപ്പം നിന്നു. ആലുവയിലെ സമരസമയത്ത് അദ്ദേഹം ക്രൂരമായ പൊലീസ് മർദനത്തിനും ഇരയായി. വിലങ്ങണിയിച്ച് ജയിലിൽ അടയ്ക്കപ്പെട്ട ചരിത്രവും ബാവായ്ക്കുണ്ട്.

English Summary:

Life of holiness baselios thomas Catholic Bava